Entertainment

‘നിത്യജീവനുള്ള മഹാജീനിയസ്‌’ മോഹൻലാൽ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്; എം പി അബ്‍ദുസമദ് സമദാനി

മോഹൻലാലിനെ കുറിച്ച് ലോക്സഭാ എംപി ഡോ. എം പി അബ്‍ദുസമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു. നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി കടന്നുപോയി.മോഹൻലാൽ എൻ്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണെന്നും ഡോ. എം പി അബ്‍ദുസമദ് സമദാനി ഫേസ്ബുക്കിൽ കുറിച്ചു.

കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്നേഹമാണ് ഞാൻ കണ്ട ലാൽ എപ്പോഴും. ഈ ജന്മദിനസന്ദേശം ലാലിൻ്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും.

“അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നത് ” എന്ന് ധന്യമാതാവിൻ്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു. അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്.ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിൻ്റെ ജീവിതാരോഹണങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എം പി അബ്‍ദുസമദ് സമദാനി ഫേസ്ബുക്കിൽ കുറിച്ചത്

‘നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി ഇന്നലെ കടന്നുപോയി. മഹാമേരുവെപ്പോൽ ഉയർന്നുനിൽക്കുന്ന ലാലിൻ്റെ മഹാപ്രതിഭക്ക് സ്നേഹാദരത്തിന്റെ അഭിവാദ്യങ്ങൾ! അദ്ദേഹം ഐശ്വര്യവാനും ദീർഘായുഷ്മാനുമായിരിക്കട്ടെ!
എനിക്ക് മോഹൻലാൽ എൻ്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്നേഹമാണ് ഞാൻ കണ്ട ലാൽ എപ്പോഴും.
ഈ ജന്മദിനസന്ദേശം ലാലിൻ്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും, “അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നത് ” എന്ന് ധന്യമാതാവിൻ്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു.
അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്.
ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിൻ്റെ ജീവിതാരോഹണങ്ങൾ!