Entertainment

സീനിയേഴ്‌സിന് ശേഷം വീണ്ടും മലയാളത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ

സീനിയേഴ്‌സിന് ശേഷം വീണ്ടും മലയാളി പ്രേക്ഷകർക്കായി അണിയറയിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിന്റെ പേര്. സിക്‌സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് നിർമാണം. ( malayalam new campus thriller haya )

ഹയ സംവിധാനം ചെയ്യുന്നത് വാസുദേവ് സനലാണ്. ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്ന സിനിമയ്ക്ക് ശേഷം വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ഗുരു സോമ സുന്ദരം, ലാൽജോസ്, ജോൺ ആന്റണി, ലയ, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മൈസൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രഹണം ജിജു സണ്ണിയാണ് നിർവഹിച്ചത്.