Entertainment Movies

റാമും ജാനുവും ഇനി കന്നഡയില്‍; 99 ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ വിസ്മയമായിരുന്നു ‘96’ ഇനി കന്നഡയില്‍ സംസാരിക്കും. 99 എന്ന പേരില്‍ കന്നഡയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മലയാളി താരം ഭാവനയാണ് തൃഷ അഭിനയിച്ച നായികാ വേഷത്തിലെത്തിന്നത്. ചിത്രത്തിന്റെ മനോഹര ട്രെയിലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്.

പ്രീതം ഗബ്ബിയാണ് കന്നഡ റീമേക്കായ 99 സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുമ്പോള്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുഗ് റീമേക്കും അണിയറയില്‍ പുരോഗമിക്കുകയാണ്.