Association Economy International Kerala Pravasi

സ്വിറ്റസർലണ്ടിലെ ‘ ലൈറ്റ് ഇൻ ലൈഫ് ‘ സഹായമേകി പണികഴിപ്പിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി,

സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, കേരളത്തിലെ നീലീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി. തെണ്ടുംമുകളിൽ മേക്കാമഠം അംബികാ ജനാർദ്ദനനും കുടുംബത്തിനുമാണ് പുതിയ വീട് എന്ന സ്വപ്നം സഫലമായത്. മെയ് 14 നു വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡണ്ട് ശ്രീ ഷാജി എടത്തല താക്കോൽ ദാനകർമം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആനി ജോസ് അധ്യക്ഷത വഹിച്ച […]

Pravasi Switzerland

സ്വിറ്റ്‌സർലണ്ടിലെ സെൻറ്‌ഗാലൻ നിവാസി ജോബി മംഗലത്തിന്റെ ഭാര്യാ മാതാവ് ആയാംകുടി മടത്തിപ്പറമ്പിൽ ശ്രീമതി കുഞ്ഞമ്മ തോമസ് നിര്യാതയായി

അയ്മക്കുടി മടത്തിപ്പറമ്പിൽ പരേതനായ ശ്രീ. തോമസ്സിന്റെ ഭാര്യ ശ്രീമതി കുഞ്ഞമ്മ തോമസ് (90 വയസ്സ്) 2022 മെയ് 12 വ്യാഴ്ഴാഴ്ച വൈകുന്നേരം ആറരക്ക് നിര്യാതയായി. ഭൗതിക ശരീരം 16 തിങ്കൾ ആഴ്ച 4 pm ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ 17 ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ( 10:30 ) ഭവനത്തിൽ ആരംഭിക്കുന്നതും ആണ്.തുടർന്ന് ആയാംകുടി മുട്ടിച്ചിറ സെന്റ് തെരേസാ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. സ്വിറ്റ്‌സർലണ്ടിലെ ലൈഫ് ഇൻ ലൈഫിന്റെ അംഗമായ ടീന ജോബി […]

Pravasi Switzerland

ശ്രീമതി റോസി പോൾ, ചക്യത്ത്,വാരാപ്പുഴ നിര്യാതയായി .സൂറിച് നിവാസികളായ ജോസഫ് ചക്ക്യത്ത്‌ ,ആനി പുല്ലേലി ,ലാലി പന്നാരക്കുന്നേൽ ,ഷാലി കുന്നുത്തൊട്ടിയിൽ ,വിയന്ന നിവാസികളായ കൊച്ചുറാണി കോലഞ്ചേരി ,ലിറ്റി പുത്തൻവീട്ടിൽ എന്നിവരുടെ മാതാവാണ് പരേത.

എറണാകുളം ,വാരാപ്പുഴ പരേതനായ ശ്രീ പോൾ ചക്ക്യത്തിന്റെ പ്രിയ ഭാര്യ ശ്രീമതി റോസി പോൾ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം പത്തേകാലിനു സ്വവസതിയിൽ വെച്ച് അന്ത്യകൂദാശകൾ സ്വീകരിച്ചു കർത്താവിൽ നിദ്രപ്രാപിച്ചു .പരേതക്ക് 88 വയസ്സായിരുന്നു ..എറണാകുളം ചിറായി മൂഞ്ഞേലി കുടുംബാഗമാണ് പരേത . പരേതയുടെ മക്കളും മരുമക്കളും – മേരി & തോമസ്, പതിയാൻമൂല, പള്ളിപ്പുറംജോർജ് (ജോയി) & കൊച്ചുത്രേസിയാ, ചക്ക്യത്ത്‌ , പുത്തൻപള്ളി, വരാപ്പുഴ, എറണാകുളംകൊച്ചുറാണി & ജോസഫ്, കോലഞ്ചേരി, ഓസ്ട്രിയജോസഫ് & ആനി ചക്ക്യത്ത്‌ […]

Pravasi Switzerland

ബഹുമാനപ്പെട്ട വർഗീസ് നടക്കൽ അച്ഛന്റെ പ്രിയ സഹോദരൻ ശ്രീ പി സി ലൂക്കോസ് ഇന്ന് രാവിലെ നിര്യാതനായി .

റിട്ടയേർഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ മുട്ടുചിറ നടക്കൽ ശ്രീ ശ്രീ പി സി ലൂക്കോസ് ഇന്ന് (03.05.22) നിര്യാതനായി . ഹൃദ്രോഗ സംബന്ധമായ രോഗത്താൽ ഇന്നുരാവിലെ കാരിത്താസ് ആസ്പത്രിയിൽ വെച്ചായിരുന്നു നിര്യാതനായത് . സ്വിറ്റസർലണ്ടിലെ മലയാളീ സമൂഹത്തിന്റെ ആത്മീയഗുരുവും ,സൂറിച് ഷ്ലിയറൻ സെന്റ് ജോസഫ് ദേവാലയത്തിലെ വികാരിയുമായ ബഹുമാനപ്പെട്ട വർഗീസ് നടക്കലച്ചന്റെ സഹോദരനാണ് പരേതൻ . സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ . സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക ,സാമുദായിക […]

Pravasi Switzerland

സൂറിച് നിവാസി നെൽസൺ റോഡ്രിഗുസിന്റെ പിതാവ് ശ്രീ വിൻസെന്റ് നിക്കോളാസ് നിര്യാതനായി .

കോട്ടയം , അതിരമ്പുഴ റോഡ്രിഗുസ് ശ്രീ വിൻസെന്റ് നിക്കോളാസ് ഇന്ന് നിര്യാതനായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ നെൽസൺ റോഡ്രിഗുസിന്റെ പിതാവാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ നാളെ നാലുമണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറാന ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് . പരേതന്റെ വേർപാടിൽ അനുശോചിക്കുകയും ബന്ധുമിത്രാദികളുടെ ദുഖത്തിലും ,പ്രാർത്ഥനയിലും പങ്കുചേരുകയും ചെയ്യുന്നു

Cultural Pravasi Switzerland

“ഈ വിവരം മറ്റുള്ളവരോട് പറഞ്ഞു നാണംകെടുത്തരുത്” രാജൻ്റെ അപേക്ഷയാണ്.. ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് എട്ടാം ഭാഗം

ബ്രൂസിലി കോൺട്രാക്ടർ പതിവുപോലെ ചീട്ടുകളിയും അതിനിടയ്ക്ക് ജോർജ്‌കുട്ടിയുടേയും പരുന്തിൻകൂട് ശശിയുടേയും കവിതചൊല്ലലും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ രാത്രി രണ്ടുമണികഴിഞ്ഞിരുന്നു. യാതൊരുകാരണവശാലും ഞങ്ങളെ ഉച്ചവരെ ശല്യപ്പെടുത്താൻ പാടില്ല എന്ന് എല്ലാവരോടും കർശ്ശനമായി പറഞ്ഞിരുന്നു എന്നാൽ കാലത്തു് സുഖമായി ഉറങ്ങികിടക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് എഴുന്നേൽക്കേണ്ടിവന്നു.അരിശം സഹിക്കവയ്യാതെ ദേഷ്യപ്പെട്ട് വാതിൽ തുറക്കുമ്പോൾ ഒരു അപരിചിതൻ നിൽക്കുന്നു. “എന്താ?എന്തുവേണം?” അയാൾ എന്തോ പറഞ്ഞു. ആഗതന് ഞാൻ പറയുന്നത് ഒന്നും മനസ്സിലായില്ല എന്നുതോന്നുന്നു. “ഏന് ബേക്കൂ ?” അറിയാവുന്ന കന്നഡയിൽ […]

Cultural Europe Kerala Pravasi

ശ്രീമതി ഷിനി ബെഞ്ചമിൻ ഒരുക്കിയ ഡോക്കുമെന്ററി ഫിലിം “TRANSLATED LIVES ” മലയാളി നഴ്‌സുമാരുടെ ജർമൻ ഇതിഹാസം ശ്രീ ശശി തരൂർ എംപി റിലീസ് ചെയ്‌തു

ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു നിശബ്ദ വിപ്ലവത്തിന് 1960 കളിൽ കേരളം സാക്ഷിയായി .നിരവധി മലയാളി ഉദ്യോഗാർത്ഥികൾ നഴ്സിംഗ് പഠിക്കാൻ വേണ്ടി ജർമ്മനിയിലേക്ക് കുടിയേറിയത് ആ സമയത്താണ് .അവരുടെ കഥപറയുന്ന സംവിധായക ഷിനി ബെഞ്ചമിൻ ഒരുക്കിയ TRANSLATED LIVES ഇന്ന് റിലീസ് ചെയ്‌തു . രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് കരകയറുന്ന സമയമായിരുന്നു ജർമ്മനിയുടേത് .1960 കാലം .ആ കാലത്തിലേക്കാണ് നഴ്സിംഗ് പഠിക്കാനും കന്യസ്ത്രീകളാകാനും വേണ്ടി പത്താം ക്ലാസ് പാസ്സായ മലയാളി പെൺകുട്ടികൾ കപ്പലിലൂടെയും വിമാനത്തിലൂടെയും ഇറങ്ങിച്ചെല്ലുന്നത് […]

Association Cultural Pravasi Switzerland

കേളി കലാമേളയോടനുബന്ധിച്ചു ഇന്റർനാഷണൽ ഓപ്പൺ പെയിന്റിംഗ് മത്സരം.

സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര കലാമേളയോടനുബന്ധിച്ച് ഓപ്പൺ പെയിന്റിംഗ് മത്സരം നടത്തുന്നു. 2022, ജൂൺ 4, 5 തീയതികളിൽ സൂറിച്ചിലാണ് കലാമേള അരങ്ങേറുന്നത്.പ്രായപരിധി ഇല്ലാതെ ആർക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്റിൽ ആണ് ഓപ്പൺ പെയിന്റിംഗ് മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്. നിബന്ധനകൾ: മൽസരാർത്ഥികൾ A3 വലിപ്പത്തിലുള്ള ആർട്ട് പേപ്പറിൽ വേണം ചിത്രങ്ങൾ വരച്ചു നൽകുവാൻ. ഒരു മൽസരാർത്ഥിക്ക് ഒരു ചിത്രം മാത്രമേ നൽകുവാൻ സാധിക്കുകയുള്ളു. സ്വന്തമായ ഭാവനയും ഭാവങ്ങളും ആയിരിക്കണം ചിത്രത്തിൽ പകർത്തുവാൻ. വരക്കുവാൻ […]

Cultural Entertainment Our Talent Pravasi Switzerland

സ്വിസ്സ് സമൂഹത്തിൽ നിന്നും അഭ്രപാളിയിലേക്ക് നായകവേഷത്തിൽ യുവനടൻ ഫ്രിഡോൾ മേക്കുന്നേലിന്റെ താരോദയം .

പതിനെട്ട് വയസ്സുകാരിയായ അനീറ്റ അഗസ്റ്റിന്‍ സംവിധാനം ചെയ്യുന്ന മൂരി എന്ന മലയാളം ചിത്രത്തിലൂടെയാണ് സ്വിസ്സ് മലയാളികളും ,കോതമംഗലം നിവാസികളുമായ ആന്റണി ,സോളി മേക്കുന്നേൽ ദമ്പതികളുടെ മോൻ ഫ്രിഡോൾ മേക്കുന്നേൽ നായക വേഷത്തിലെത്തിയിരിക്കുന്നതു. തീയേറ്റര്‍ ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയായ അനിറ്റയുടെ ആദ്യ ചിത്രമാണ് മൂരി. ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയതും ഈ പതിനെട്ട് വയസ്സുകാരി തന്നെയാണ്. പാവപെട്ട ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ബ്ലേഡ് മാഫിയ, കള്ള വാറ്റു സംഘങ്ങള്‍, കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം […]

Association Pravasi Switzerland

സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാകായിക സാംസ്‌കാരിക സംഘടനായ ബി ഫ്രണ്ട്സ് ഏപ്രിൽ രണ്ടിന് സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം.

മത്സരമെന്നതിനേക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുംവേണ്ടി വർഷങ്ങളായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെൻറ് ഏപ്രിൽ രണ്ടാം തിയതി ശനിയാഴ്ച്ച സൂറിച്ചിലെ വെറ്‌സിക്കോണിലെ ഷട്ടിൽസോണിൽ നടത്തപ്പെട്ടു . കോവിഡ് മഹാമാരിയിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കളിക്കളങ്ങളിൽ ആരവമുണർത്തുകയായിരുന്നു ഷട്ടില്‍ ബാഡ്മിന്‍റണ്‍ മത്സരാർത്ഥികൾ . ഈ ആവേശം തെളിയിക്കുന്നതായിരുന്നു ടൂര്‍ണമെന്‍റിന്റെ വിജയവും . രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മത്സരങ്ങളിൽ പങ്കെടുക്കുവാനും, കാണാനും ,മത്സരിക്കുന്നവർക്കു ആവേശം പകരുവാനും സ്വിസ്സിലെ നാനാഭാഗത്തുനിന്നും കായിക പ്രേമികൾ […]