Association Cultural Pravasi Switzerland

കേളി കലാമേളയോടനുബന്ധിച്ചു ഇന്റർനാഷണൽ ഓപ്പൺ പെയിന്റിംഗ് മത്സരം.

സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര കലാമേളയോടനുബന്ധിച്ച് ഓപ്പൺ പെയിന്റിംഗ് മത്സരം നടത്തുന്നു. 2022, ജൂൺ 4, 5 തീയതികളിൽ സൂറിച്ചിലാണ് കലാമേള അരങ്ങേറുന്നത്.പ്രായപരിധി ഇല്ലാതെ ആർക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്റിൽ ആണ് ഓപ്പൺ പെയിന്റിംഗ് മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്.

നിബന്ധനകൾ:

മൽസരാർത്ഥികൾ A3 വലിപ്പത്തിലുള്ള ആർട്ട് പേപ്പറിൽ വേണം ചിത്രങ്ങൾ വരച്ചു നൽകുവാൻ. ഒരു മൽസരാർത്ഥിക്ക് ഒരു ചിത്രം മാത്രമേ നൽകുവാൻ സാധിക്കുകയുള്ളു. സ്വന്തമായ ഭാവനയും ഭാവങ്ങളും ആയിരിക്കണം ചിത്രത്തിൽ പകർത്തുവാൻ. വരക്കുവാൻ നിർദ്ദേശിക്കുന്ന വിഷയം കലാമേളയ്ക്ക് 3 ആഴ്ച്ച മുൻപ് നൽകുന്നതായിരിക്കും.
കലാമേളയുടെ ആദ്യദിവസം (ജൂൺ 4 ന് ) 14 മണിക്ക് മുൻപായി പെയിന്റിംഗ് മൽസരാർത്ഥി നേരിട്ടെത്തി രജിസ്ട്രേഷൻ കമ്മറ്റി കൺവീനർക്ക് മുൻപാകെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ജനഹിത പരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ആർട്ട് വർക്കിനും, ജഡ്‌ജുമെന്റിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന ആർട്ട് വർക്കിനും മനോഹരമായ ട്രോഫിയും പ്രശസ്തിപത്രവും നൽകും. മത്സരത്തിന് സമർപ്പിക്കുന്ന ചിത്രങ്ങൾ കലാമേള ഹാളിൽ പ്രദർശിപ്പിക്കുന്നതാണ്. ചിത്രം വരക്കുന്നതിന് സമയപരിധിയോ പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന സ്ഥലമോ ഇല്ല.

കേളി ഇന്റർനാഷണൽ കലാമേളയുടെ കൂടുതൽ വിവരങ്ങൾക്ക് www.kalamela.com സന്ദർശിക്കുക.