Association Pravasi Switzerland

സ്വിറ്റ്സർലൻഡിൽ വിശ്വാസപ്രഘോഷണ ഗാനശുശ്രൂഷയിൽ മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തം

ഈ വർഷത്തെ പന്തക്കുസ്ത്താ ഒരുക്കങ്ങളുടെ ഭാഗമായി സ്വിറ്റ്സർലൻഡിലെ ആറാവു പ്രവിശ്യയിലുള്ള സൂർ ഇടവക ഒരുക്കിയ ഗാനശുശ്രൂഷയിൽ മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള വിത്യസ്ത ഭാഷകളിൽ ഒൻപത് ഗായക സംഘങ്ങളാണ് ഗാനശുശ്രൂഷയിൽ പങ്കെടുത്തത്. ടീന & ബോബൻ, മോളി & ജോർജ്, ലിസ്സി, ജെന്നി, അനീസ് എന്നിവർ ചേർന്ന് ” പാവനാത്മാവേ നീ വരേണമേ” എന്ന ഗാനം ആലപിച്ചു.നിരവധി ആളുകളുടെ സാന്നിദ്ധ്യത്തിൽ, മലയാളം കൂടാതെ ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, പോർട്ടുഗീസ്, തമിഴ്, ഫിലിപ്പൈൻസ് ( […]

Cultural Kerala Pravasi Switzerland

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പതിനൊന്നാം ഭാഗം – വേലിയിൽ ഇരുന്ന പാമ്പ് -വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.-

വേലിയിൽ ഇരുന്ന പാമ്പ്  (സൂചന;എൺപതുകളിൽ ,അതായത് മൊബൈൽ ഫോണുകളും ഇന്ന് ഉപയോഗിക്കുന്ന  ഡിജിറ്റൽ ഗാഡ്‌ജറ്റുകളും സ്വപ്നങ്ങൾ  മാത്രമായിരുന്ന ഒരു കാഘട്ടത്തിന്റെ കഥയാണ് ഇത്.പരിമിതമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന പരസ്പരം ആശയവിനിമയം നടത്താൻ പോസ്റ്റാഫീസുകൾ മാത്രമുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.) എല്ലാ ശനിയാഴ്ചയും  കാപ്പികുടിയും കഴിഞ്ഞു ഞങ്ങൾ ഒരാഴ്ചത്തേക്കുള്ള  സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിവയ്ക്കും.അതാണ് ഞങ്ങളുടെ പതിവ്.ഞാനും ജോർജ് കുട്ടിയും കൂടി പതിവുപോലെ കടയിലേക്ക് പോകുമ്പോൾ വഴിക്കു വച്ച് ഹുസൈനെ കണ്ടുമുട്ടി.ഹുസ്സയിൻ ഗാന്ധിപുരം റോഡിലുള്ള […]

Association Pravasi Switzerland

ജൂൺ നാല് ,അഞ്ച് ദിവസങ്ങളിലായി സൂറിച്ചിൽ അരങ്ങേറുന്ന കേളി അന്താരാഷ്ട്ര കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.

ഭാരതത്തിന്റെ സമ്പന്നമായ കലാ-സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയമായകലാവിഷ്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വിറ്റ്സർലൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയുടെ 17 മത് കേളി ഇന്റർനാഷണൽ കലാമേളക്ക്2022 June 4-5 തീയതികളിൽ സൂറിച്ചിലെ Fehraltorf ൽ തിരശീല ഉയരും. പ്രസംഗം, ഡാൻസ്, മോണോആക്ട്, ഫാൻസിഡ്രസ്, തുടങ്ങി വിവിധ കലാമത്സരങ്ങൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അടുത്ത രണ്ടു ദിവസങ്ങളിൽ അരങ്ങേറും.പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാവുന്ന ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി, ഓപ്പൺപെയിൻറിംഗ് തുടങ്ങിയവ ഈ വർഷത്തെയുംപ്രത്യേകതകളാണ്. ഓപ്പൺ പെയിൻറിംഗിൽ ഒന്നാം […]

Association Pravasi Switzerland

*ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ ജൂബിലി വർഷ സുവനീറിലേക്കു രചനകൾ ക്ഷണിക്കുന്നു..രചനകൾ ജൂൺ മുപ്പതിന് മൂന്നായി അയക്കേണ്ടതാണ് *

സ്വിറ്റസർലണ്ടിലെ  പ്രമുഖ കലാസാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ജൂബിലി  വർഷത്തിന്റെ നിറവിൽ സുവനീർ  പ്രകാശനം ചെയ്യുന്നു. സ്വിറ്റസർലണ്ടിലെയും മറ്റുരാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ സര്ഗാത്മകരചനകൾക്ക്  പ്രാധാന്യം നല്കികൊണ്ട്   പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ  ക്ഷണിക്കുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ ഓണാഘോഷദിവസമായ ആഗസ്റ്റ് ഇരുപത്തിയേഴിന്  പ്രകാശനം ചെയ്യുമെന്ന് പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അറിയിച്ചു  ,ജൂബിലി നിറവിൽ തയാറാക്കുന്ന ഈ സുവനീർ വളരെ വ്യത്യസ്തമായ രീതിയിൽ ആയിരിക്കുമെന്ന് സെക്രെട്ടറി ബോബ് തടത്തിലും തലമുറകൾക്ക്  കാത്തുസൂക്ഷിക്കാൻ ഉതകുന്ന ഒരമൂല്യ നിധി ആയിരിക്കും […]

Cultural Pravasi Switzerland

“ഒന്നരാടൻ  പ്രേമം,എന്ന് പേരിട്ടു നമ്മുക്ക് ഒരു സിനിമ പിടിക്കാം.സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ” – ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പത്താം ഭാഗം

ബാംഗ്ലൂർ ഡേയ്‌സ്-10  വർഗീസ്സ് ഗൗഡർ സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞു ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്. പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു.ഒപ്പം പരിചയമില്ലാത്ത ഒരാളും ഉണ്ട്. “ഇതെന്താ എല്ലാവരുംകൂടി ഈ സമയത്തു്?ചീട്ടുകളിക്ക് സമയമായില്ല.”  ഉടനെ അച്ചായൻ പറഞ്ഞു,”മാഷെ, നിങ്ങളെ തേടി വരികയായിരുന്നു.ഇത് വർഗീസ്സ് ,ജോർജ് കുട്ടിയുടെ നാട്ടുകാരനാണ്.പുള്ളിക്ക് ഒരു പ്രശനം.നിങ്ങൾ നാട്ടുകാരല്ലേ,ഒന്നു പരിചയപ്പെടുത്തിയേക്കാം  എന്ന് വിചാരിച്ചു കൂട്ടിക്കൊണ്ടു വന്നതാണ്.” അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ വർഗീസ്സ്  […]

Pravasi Switzerland

സ്വിസ് മലയാളി സാമുവൽ കണ്ണൂക്കാടൻ്റെ മാതാവ് ഏല്യ ലോനപ്പൻ (101) നിര്യാതയായി.

അരിപ്പാലം പുത്തിരിക്കൽ കണ്ണൂക്കാടൻ ലോനപ്പൻ ഭാര്യ ഏല്യ കണ്ണൂക്കാടൻ നിര്യാതയായി. 101 വയസ്സായിരുന്നു.സംസ്ക്കാരം വ്യാഴാഴ്ച (26.5.2022) ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെൻ്റ് മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ) ദേവാലയ സിമിത്തേരിയിൽ. സ്വിറ്റ്സർലൻഡിലെ ഓൾട്ടണിൽ താമസിക്കുന്ന സാമുവൽ കണ്ണൂക്കാടൻ മകനും, എഗ്ഗിൽ താമസിക്കുന്ന മഞ്ജു ലിജോ (ആയിരമല) പരേതയുടെ കൊച്ചുമകളുമാണ്. ആറാവ് – ഓൾട്ടൺ മലയാളി സമൂഹവും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി. മക്കളും മരുമക്കളും:ഗ്രേസി, ജെന്നി & ജോസ് (പള്ളിക്കുടിയിൽ), ലില്ലി ജോയി (കുരിയാത്ത്), […]

Association Pravasi Switzerland

സ്വിറ്റ്‌സർലണ്ടിലെ ആറാവു പ്രവിശ്യയിലുള്ള മലയാളി കാത്തലിക് കമ്മ്യൂണിറ്റി നിത്യസഹായമാതാവിന്റെ തിരുനാൾ ആഘോഷിച്ചു.

സ്വിറ്റ്‌സർലണ്ടിലെ ആറാവു പ്രവിശ്യയിലുള്ള മലയാളി കാത്തലിക് കമ്മ്യൂണിറ്റി, എല്ലാവർഷവും നടത്തിവരുന്ന നിത്യ സഹായ മാതാവിന്റെ തിരുനാൾ, ഈ വർഷവും ഭക്ത്യാദരപൂർവ്വം ആചരിച്ചു. ആറാവ് നഗരത്തിന് അടുത്തുള്ള ബുക്സ് സെൻറ്. യോഹന്നാസ് ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്. മെയ് മാസം 8 ന് ഞായറാഴ്ച വൈകുന്നേരം 5നു ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരുന്നു. ഫാദർ സിറിൾ മലമാക്കലും , ഫാദർ ബിൻറ്റോ കോയിക്കരയും തിരുനാൾ തിരുക്കർമ്മ ശുശ്രൂഷകളിൽ കാർമ്മികരായിരുന്നു.ഫാദർ ബിൻറ്റോ കോയിക്കര തിരുനാൾ […]

Europe Pravasi Switzerland

അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു.ഇതെങ്ങനെ സംഭവിച്ചു? – ശ്രീ ജോൺ കുറിഞ്ഞിരപ്പിള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് ഒൻപതാം ഭാഗം

ബാംഗ്ലൂർ ഡേയ്‌സ് -9  ഒരു സംവിധായകൻറെ പതനം    രാത്രി പത്തരകഴിഞ്ഞിരുന്നു. ചീട്ടുകളിക്ക് ആള് തികയാതെ വന്ന അപൂർവ്വമായ  ദിവസമാണ് ഇന്ന്.നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ  വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്. കവി പരുന്തിൻകൂട് നാട്ടിൽ  പോയിരിക്കുന്നു.കൊല്ലം  രാധാകൃഷ്ണനെ പേടിക്കണം.ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം  എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം.അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ   തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൌസ് ഓണറിൻ്റെ  ഭാര്യ […]

Association Economy International Kerala Pravasi

സ്വിറ്റസർലണ്ടിലെ ‘ ലൈറ്റ് ഇൻ ലൈഫ് ‘ സഹായമേകി പണികഴിപ്പിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി,

സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, കേരളത്തിലെ നീലീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി. തെണ്ടുംമുകളിൽ മേക്കാമഠം അംബികാ ജനാർദ്ദനനും കുടുംബത്തിനുമാണ് പുതിയ വീട് എന്ന സ്വപ്നം സഫലമായത്. മെയ് 14 നു വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡണ്ട് ശ്രീ ഷാജി എടത്തല താക്കോൽ ദാനകർമം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആനി ജോസ് അധ്യക്ഷത വഹിച്ച […]

Pravasi Switzerland

സ്വിറ്റ്‌സർലണ്ടിലെ സെൻറ്‌ഗാലൻ നിവാസി ജോബി മംഗലത്തിന്റെ ഭാര്യാ മാതാവ് ആയാംകുടി മടത്തിപ്പറമ്പിൽ ശ്രീമതി കുഞ്ഞമ്മ തോമസ് നിര്യാതയായി

അയ്മക്കുടി മടത്തിപ്പറമ്പിൽ പരേതനായ ശ്രീ. തോമസ്സിന്റെ ഭാര്യ ശ്രീമതി കുഞ്ഞമ്മ തോമസ് (90 വയസ്സ്) 2022 മെയ് 12 വ്യാഴ്ഴാഴ്ച വൈകുന്നേരം ആറരക്ക് നിര്യാതയായി. ഭൗതിക ശരീരം 16 തിങ്കൾ ആഴ്ച 4 pm ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ 17 ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ( 10:30 ) ഭവനത്തിൽ ആരംഭിക്കുന്നതും ആണ്.തുടർന്ന് ആയാംകുടി മുട്ടിച്ചിറ സെന്റ് തെരേസാ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. സ്വിറ്റ്‌സർലണ്ടിലെ ലൈഫ് ഇൻ ലൈഫിന്റെ അംഗമായ ടീന ജോബി […]