രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരികയാണ്, എന്നാൽ, ഇത്തരം തട്ടിപ്പ് തടയാൻ ബദൽ സംവിധാനവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്ബിഐ. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാൽ എസ്എംഎസ് വഴി ബാങ്ക് നിങ്ങളെ വിവരമറിയിക്കും. ഉപഭോക്താക്കൾ ഇതു സംബന്ധിച്ച് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന നിർദേശം എസ്ബിഐ ഇതിനോടകം നൽകി കഴിഞ്ഞു.
ഉപഭോക്താക്കൾ ബാലൻസ് പരിശോധിക്കാൻ എടിഎമ്മിൽ പോയിട്ടില്ലെങ്കിൽ എസ്എംഎസ് ലഭിക്കുന്ന പക്ഷം എടിഎം കാർഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്ക് നിർദേശിക്കുന്നത്. മുൻപും ഉപഭോക്താക്കളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതി എസ്ബിഐ നടപ്പാക്കിയിരുന്നു.