Business

ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ കെആർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് . കാരുണ്യ കെആർ 633 ലോട്ടറി നറുക്കെടുപ്പാണ് നടക്കുന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിൽ
ഫലം പ്രസിദ്ധീകരിക്കും.

കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും. എല്ലാ ശനിയാഴ്ച്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില.