Business Economy Education Europe India Pravasi Switzerland

ആതുര സേവന രംഗത്തും ,ഐ ടി മേഖലയിലും പുതിയ തൊഴിൽ സാദ്ധ്യതകൾ നൽകുവാൻ “ഡ്രീംസ് ഗ്രൂപ്പ് ” ( DREAMZ GROUP ) എന്ന രജിസ്റ്റേർഡ് കമ്പനിയുമായി സ്വിറ്റസർലണ്ടിൽ നിന്നും മലയാളി സംരംഭക..

ആത്മവിശ്വാസവും ഊര്ജ്ജസ്വലതയും കൈമുതലായുള്ള സ്വയം പ്രചോദിതർക്ക് ഒരു തൊഴിലിനായി തൊഴിൽദായകരെ അന്വേഷിച്ചു നടക്കേണ്ടതില്ല. കഴിവും സ്ഥിരോത്സാഹവുമുള്ളവർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാം. അതുവഴി സ്വയംതൊഴിൽ നേടുകയും മറ്റുള്ളവർക്ക് തൊഴിൽ നല്കുകയും ചെയ്യാം. കഴിവിനും അഭിരുചിക്കും യോഗ്യതയ്ക്കും അനുയോജ്യമായ മേഖലയിൽ പരിചയസമ്പന്നരായവർ സ്വിറ്റസർലണ്ടിൽ തുടക്കമിടുന്ന പുതിയ സംരംഭമാണ് ഡ്രീംസ് ഗ്രൂപ്പ് .

REENA ABRAHAM

സ്ത്രീകൾ ആതുര സേവനരംഗത്ത് ജോലി ചെയ്യാൻ വളരെ തൽപ്പരരും പ്രഗത്ഭരുമാണ്. എന്നാൽ ആതുരസേവന രംഗത്ത് സംരംഭകത്വത്തിന് തുടക്കം കുറിക്കുന്നതിന് ഇന്നും അധികം സ്ത്രീകൾ ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ ഡ്രീംസ് ഗ്രൂപ്പ്സ് എന്ന സംരംഭത്തിന്റെ അമരക്കാരി സൂറിച്ചിൽ നിന്നുള്ള ശ്രീമതി റീനാ അബ്രഹമാണ് .സ്വിറ്റസർലണ്ടിൽ ആതുര സേവന രംഗത്തു വർഷങ്ങളോളം പരിചയം കൈമുതലായുള്ള ശ്രീമതി റീനാ അബ്രാഹത്തിന്റെ ഉടമസ്ഥയതയിലാണ് ഡ്രീംസ് ഗ്രൂപ്പിന് തുടക്കം കുറിച്ചിരിക്കുന്നത് .

DREAMZ – Ihr Personalvermittler & Personaldienstleister im Schweizer Gesundheitswesen
DREAMZ – സ്വിസ് ഹെൽത്ത് കെയർ മേഖലയിലെ നിങ്ങളുടെ റിക്രൂട്ടർ & പേഴ്സണൽ സർവീസ് പ്രൊവൈഡർ

സ്വിറ്റസർലണ്ടിലെ നഴ്സിംഗ് മേഖലയിൽ ഇന്ന് ആതുര സേവകരുടെ ക്ഷാമം വളരെയധികം വർധിച്ചുവരുന്നതായി കണക്കുകളിലൂടെ വെളിപ്പെടുന്നു ..നവംബർ 28 നു രാജ്യവ്യാപകമായി ഫ്ളേഗേ ഇനിഷ്യറ്റീവ് എന്ന വോട്ടെടുപ്പിന്റെ വിജയത്തിലൂടെ വരും നാളുകളിലേക്ക് ഈ മേഖലയിൽ ക്രമാതീതമായ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാകുമെന്നുറപ്പാണ് ..ജർമൻ ഭാഷ സ്വായത്തമാക്കിയാൽ യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്നും സ്വിറ്റസർലണ്ടിൽ ജോലി ചെയ്യുന്നതിനുള്ള കൂടുതൽ അവസരമൊരുങ്ങുകയാണ് ..

ഇവിടെയാണ് ഡ്രീംസ് എന്ന സംരംത്തിന്റെ പ്രസക്തി .EU, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആതുരമേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള അഭ്യസ്തവിദ്യർക്ക് സ്ഥിരമായ തസ്തികകളിലേക്ക് കെയർ, ഹെൽത്ത് പ്രൊഫഷനുകൾക്കായി റിക്രൂട്ട് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിചയസമ്പന്നരായ സ്പെഷ്യലൈസ്ഡ് റിക്രൂട്ട്മെന്റ് ഏജൻസിയാണ് ഡ്രീംസ് . ആരോഗ്യ സ്ഥാപനങ്ങളെയും സ്പെഷ്യലിസ്റ്റുകളെയും ഒരുമിച്ച് ജോലിയിൽ കൊണ്ടുവരുന്നു .അതുപോലെ ഐ ടി മേഖലയിൽ ജോലിക്കു ശ്രെമിക്കുന്നവർക്കും ഡ്രീംസ് വഴികാട്ടിയാവുകയാണ് .

സ്വിറ്റ്സർലൻഡിലെ ഹെൽത്ത്കെയർ സിസ്റ്റത്തിലും ,ഐ ടി മേഖലയിലും നിങ്ങൾക്ക് അനുയോജ്യമായ ജോലി മികച്ച രീതിയിൽ സ്ഥിരമായി രൂപപ്പെടുത്തുകയും നിങ്ങളെ സജീവമായി സപ്പോർട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് ഡ്രീംസിന്റെ ലക്ഷ്യം. നിങ്ങളുടെ മുൻകാല പ്രവർത്തനങ്ങളെയും ആരോഗ്യപരിരക്ഷയിലെ പരിശീലനത്തെയും അടിസ്ഥാനമാക്കി, ഡ്രീംസ് നിങ്ങളെ ശരിയായ ആശുപത്രികളിലേക്കോ ക്ലിനിക്കുകളിലേക്കോ ,നഴ്സിംഗ് ഹോമുകളിലേക്കോ ഹോം നഴ്സിംഗിലേക്കോ നിർദ്ദേശിക്കുകയും റഫർ ചെയ്യുകയും ചെയ്യുന്നു.

യൂറോപ്പിൽ നിലവിൽ ജോലിചെയ്യുന്നവർക്ക് സ്വിറ്റ്സർലൻഡിൽ കാലുറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡ്രീംസ് സുവർണ്ണാവസരമാണൊരുക്കുന്നതു .നിങ്ങൾ വിദേശത്ത് നിന്ന് വരികയും സ്വിറ്റ്സർലൻഡിൽ ഒരു പുതിയ വെല്ലുവിളി തേടുകയും ചെയ്യുന്നുവെങ്കിൽ ഡ്രീംസിനെ സമീപിക്കാം .കൂടാതെ സ്വിസ് ഹെൽത്ത് കെയർ സിസ്റ്റത്തിലേക്കുള്ള നിങ്ങളുടെ പ്രവേശനം എളുപ്പമാക്കുകയും ചെയ്യും.

ഉപഭോക്താക്കളുടെ സുരക്ഷിതവും വിശ്വസനീയവുമായ പരിചരണത്തിനായി പ്രൊഫഷണലായി, അധിഷ്ഠിതവും ഗുണനിലവാര ബോധമുള്ളവരുമായി പ്രവർത്തിക്കുന്ന ഒരു ടീമാണ് ഡ്രീംസ് ഗ്രൂപ്പിനോടൊപ്പമുള്ളത് .സ്വിറ്റ്സർലൻഡിൽ ഓരോ വർഷവും 2,000 നഴ്സുമാർ ജോലി ഉപേക്ഷിക്കുന്നതായി കാണുന്നു . വിദഗ്ധ തൊഴിലാളികളുടെ കുറവുള്ളതിനാൽ, ആശുപത്രികൾ പ്ലെയ്സ്മെന്റ് കമ്പനികളിലൂടെ താൽക്കാലിക സഹായം തേടുന്നതു .. സ്വിറ്റസർലണ്ടിൽ ഇപ്പോൾ ആതുരസേവനരംഗത്തു പ്രവർത്തിക്കുന്നവർക്കും ,പുതുതായി ജോലിയിൽ പ്രവേശിക്കാൻ താല്പര്യമുള്ളവർക്കും ഡ്രീംസ് ഗ്രൂപ്പിനെ ബന്ധപ്പെടാവുന്നതാണ് .

ഒഫീഷ്യലായി ജനുവരി ഒന്നിന് പ്രവർത്തനമാരംഭിക്കുന്ന ഡ്രീംസ് ഗ്രൂപ്പിന്റെ സേവനങ്ങൾക്കായി നിരവധി ആളുകൾ സ്വിറ്റസർലണ്ടിൽ നിന്നും മറ്റു യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നും രെജിസ്റ്ററേഷൻ നടത്തുവാൻ തുടങ്ങിയെന്നും , രെജിസ്റ്ററേഷൻ ചെയ്യുവാനും മറ്റു ക്രെയ്റ്റേറിയയെക്കുറിച്ചു അറിയുന്നതിനും പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണന്നും ഡ്രീംസിനുവേണ്ടി അമരക്കാരി ശ്രീമതി റീന അബ്രഹാം അറിയിച്ചു .

എന്തിനെയും ചിട്ടയോടെയും പ്രൊഷണലിസത്തോടെ സമീപിക്കുകയും സ്വയം പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഡ്രീംസിന്റെ മുഖമുന്ദ്ര . ഒരു സംരംഭം മുന്നോട്ട് നയിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ ചലഞ്ച്. സംരംഭകത്വത്തില് സ്ത്രീ, പുരുഷൻ എന്നൊന്നില്ല. അത് എല്ലാവര്ക്കും ഒരുപോലെയാണ്. ചെയ്യുന്ന ജോലിയോട് അഭിനിവേശമുണ്ടായിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ വിജയ മന്ത്രം, സത്യസന്ധയതോടെ പ്രവര്ത്തിക്കുക, കഠിനാധ്വാനം ചെയ്യാന് തയ്യാറായിരിക്കുക.. വിജയമൊപ്പ മുണ്ടായിരിക്കും . സ്വിസ്സ് മലയാളികളുടെ ഈ പുതിയ സംരംഭത്തിന് അനുമോദനങ്ങളും ആശംസകളും നേരുന്നു .