Business

സ്വർണ വിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,005 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 40,040 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4135 രൂപയാണ്. 

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22ഗ സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.