Business

കുത്തനെ കൂടി സ്വർണ വില; 40,000 കടന്നു

സ്വർണ വില കുത്തനെ കൂടി. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,010 രൂപയായി. സ്വർണ വില പവന് 40,080 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ച് 4150 രൂപയിലെത്തി.

24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22K ഗോൾഡാണ്. 22K സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.