ഗള്ഫില് കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള് മരിച്ചു. അബുദബിയില് മൂന്ന് പേരും കുവൈത്തിലും ഖത്തറിലും സൗദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ ഗള്ഫില് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യു.എ.ഇയില് മാത്രം 82 പേരാണ് മരിച്ചത്. കാസർകോട് കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്ക്കന്നൂര്സ്വദേശി ഷിബു ഗോപാലകൃഷ്ണന്, പത്തനംതിട്ട സ്വദേശി ജയചന്ദ്രന് എന്നിവരാണ് അബുദബിയില് മരണപ്പെട്ടത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു ഇവര്. തിരൂര് പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) യാണ് […]
കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺന്റ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ വീണ്ടും ലോക്ക്ഡൗണുമായി നെതെര്ലന്ഡ്. അതിന്റ ഭാഗമായി സ്കൂളുകളും കോളേജുകളും സാംസ്കാരിക സ്ഥാപനങ്ങളും അവശ്യേതര കടകളും അടച്ചിട്ടു. ബൂസ്റ്റർ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ആളുകളത്രയും പെട്ടന്ന് അവ എടുക്കാനും ,കഴിയുന്നത്ര ആളുകൾക്ക് ബൂസ്റ്റർ വാക്സിനേഷൻ ലഭിച്ചാൽ ഒരു രാജ്യമെന്ന നിലയിൽ നമുക്ക് മികച്ച സംരക്ഷണം ലഭിക്കും എന്നും ആരോഗ്യമന്ത്രി ഹ്യൂഗോ ഡി ജോങ് പറഞ്ഞു. പുതിയ ലോക്ക്ഡൗൺ ഒഴിവാക്കാനാകിലെന്നും,മുൻകരുതൽ എന്ന നിലയിൽ ഇപ്പോൾ തന്നെ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി […]
കലാമേളയുടെ മത്സരങ്ങളിൽ കാലങ്ങളായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പിനെ പ്രധിനിധീകരിച്ചുകൊണ്ടാണീ ലേഖനം ഞാൻ എഴുതുന്നത്.. അതുപോലെ ഈ മേള പ്രസ്ഥാനത്തിലെ ഒരംഗവുമാണ് ഞാൻ …പ്രസ്ഥാനവേദികളിൽ ഇത് പറയാനോ ,പറഞ്ഞാൽ പ്രയോജനമോ ഇല്ലാത്തതിനാലാണ് ,അംഗങ്ങളും പൊതു ജനങ്ങളും അറിയാനായി ചിലതു കുറിക്കുന്നത് . കഴിഞ്ഞവർഷം മേളക്ക് ശേഷം വിനു ജോസെഫിനുവേണ്ടി പ്രസിദ്ധീകരിച്ച ലേഖനത്തെ പ്രതി സംഘടനയിലെ തീവ്രവാദികൾ ഇപ്പോൾ ഈ സൈറ്റ് അടച്ചുപൂട്ടിക്കുമെന്നും,വാട്ട്സ്ആപ് ഗ്രൂപ് വഴി ഏറാന്മൂളികളെകൊണ്ട് വ്യക്തിഹത്യ നടത്തുവാൻനോക്കിയും ,ഭീഷണിപ്പെടുത്തിയിട്ടും അതിലൊന്നും കൂസാതെ നിലകൊള്ളുകയും ,സത്യത്തിനുവേണ്ടി വീണ്ടും വീണ്ടും തൂലിക ചലിപ്പിക്കുകയും , ഈ ലേഖനം പ്രസിദ്ധീകരിക്കും എന്ന് ഉറപ്പു തരുകയും ചെയ്ത ഇതിന്റെ […]