World

ദക്ഷിണാഫ്രിക്കയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബർഗിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്. ശനിയാഴ്ച ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റർ സാൻഡ്‌ടൺ ഏരിയയിൽ ജനതിരക്ക് അനുഭവപ്പെടുന്ന സമയം ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും യുഎസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.

സാധ്യതയുള്ള ആക്രമണത്തിന്റെ സമയത്തെക്കുറിച്ചോ, രീതിയെക്കുറിച്ചോ, ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിവരം ലഭ്യമല്ലെന്ന് യുഎസ് അറിയിച്ചു. ആളുകളുടെ കൂട്ടവും വലിയ ഒത്തുചേരലുകളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.