International World

രാജ്യം സുരക്ഷിതമാകണമെങ്കിൽ യാത്രാവിലക്ക് പുനഃസ്ഥാപിക്കണം; ഡൊണൾഡ് ട്രംപ്

അമേരിക്കയെ സുരക്ഷിതമാക്കണമെങ്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.

രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് സംരക്ഷിക്കാൻ ജോ ബൈഡൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലവും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം താൻ വിജയകരമായി നടപ്പിലാക്കിയ അഭയാർത്ഥി നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറയുന്നു. ഭീകരവാദത്തെ രാജ്യത്ത് നിന്നും പുറത്താക്കണമെങ്കിൽ സമർഥമായ പ്രായോഗിക നിയമങ്ങൾ വേണമെന്നും അതിനാൽ ട്രംപിന് മുമ്പുള്ള യുഎസ്എ യും യൂറോപ്പും നടപ്പാക്കിയ കുടിയേറ്റ തെറ്റുകൾ ആവർത്തിക്കരുതെന്നും ട്രംപ് പറയുന്നു.

ഡൊണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ഇറാൻ ,ഇറാഖ് ലിബിയ,സോമാലിയ ,സുഡാൻ,യെമൻ സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജോ ബൈഡൻ അധികാരത്തിലെത്തിയപ്പോൾ അത് പിൻവലിക്കുകയായിരുന്നു.