Football

മെസി മാജിക്; ചരിത്രത്തിലാദ്യമായി ഇൻ്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ

ചരിത്രത്തിലാദ്യമായി ഇൻ്റർ മിയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇൻ്റർ മയാമി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. തുടർച്ചയായ ആറാം മത്സരത്തിലും മെസി സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ജോസഫ് മാർട്ടിനസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മയാമിയുടെ മറ്റ് സ്കോറർമാർ. അലസാണ്ട്രോ ബെദോയ ഫിലാഡൽഫിയക്കായി ആശ്വാസഗോൾ നേടി. മത്സരത്തിൻ്റെ മൂന്നാം മിനിട്ടിൽ ജോസഫ് മാർട്ടിനസിലൂടെ മയാമി ലീഡെടുത്തു. 19ആം മിനിട്ടിൽ മെസിയുടെ ഒരു ലോംഗ് റേഞ്ചറിൽ […]

World

അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റ് നേരെ ആക്രമണം: ഖലിസ്താൻ അനുകൂലികൾ തീയിട്ടു

യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്താൻ അനുകൂലികൾ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണമെന്ന് പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. ജൂലൈ രണ്ടിനാണ് ഒരു സംഘം ആളുകൾ തീയിടാൻ ശ്രമം നടത്തിയതെന്ന് ദിയ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അഗ്നിശമനസേന എത്തി തീ അണച്ചത് വൻ അപകടം ഒഴിവാക്കി. കോൺസുലേറ്റിന് കാര്യമായ നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കോൺസുലേറ്റിന് […]

World

സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്

ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്. സിറ്റി മേയർ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചിരുന്നു. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി മുതൽ ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് എറിക് പറഞ്ഞു. ഗവർണർ ഈ തീരുമാനത്തിൽ ഒപ്പ് വയ്ക്കുന്നതോടെ അവധി പ്രാബല്യത്തിൽ വരും. ഗവർണർ കാത്തി ഹോച്ചുൾ ബില്ലിൽ ഒപ്പുവക്കുമെന്ന് തനിക്ക് […]

World

ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു

യുഎസിലെ ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു. ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.  മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ബ്രൗൺസ്‌വില്ലെ നഗരത്തിൽ പ്രാദേശിക സമയം 08:30 ന് (14:30 GMT) ആണ് സംഭവം. ബസ് സ്റ്റോപ്പിൽ കാത്തുനിന്നവരെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവർ കുടിയേറ്റക്കാരാണോ എന്ന് വ്യക്തമല്ല. പരിക്കേറ്റ ആറ് പേരിൽ ചിലരുടെ നില ഗുരുതരമാണ്. ബോധപൂർവമായ ആക്രമണമാണെന്ന് പൊലീസിനെ […]

World

പകര്‍പ്പവകാശ ലംഘനക്കേസ്: എഡ് ഷീരൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി

ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന് ആശ്വാസം. 2014-ലെ ഹിറ്റായ ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനത്തിനെതിരായുളള പകര്‍പ്പവകാശ ലംഘന കേസില്‍ അനുകൂല കോടതി വിധി. “തിങ്കിംഗ് ഔട്ട് ലൗഡിനായി” മാർവിൻ ഗേയുടെ ക്ലാസിക് “ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ” കോപ്പിയടിച്ചിട്ടില്ലെന്ന് മാൻഹട്ടനിലെ ഒരു ഫെഡറൽ ജൂറി കണ്ടെത്തി. (Ed Sheeran wins Thinking Out Loud copyright case) ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനം, അന്തരിച്ച അമേരിക്കന്‍ പോപ് ഗായകനായ മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് […]

World

പെന്റഗൺ ഡോക്യുമെന്റ് ചോർച്ച: പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

യുക്രൈനിലെ റഷ്യന്‍ അധിനിവേശവും, മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യ രേഖകള്‍ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 21 കാരനായ എയർ നാഷണൽ ഗാർഡ് അംഗത്തെ മസാച്യുസെറ്റ്‌സിൽ നിന്ന് എഫ്ബിഐ അറസ്റ്റ് ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  നോർത്ത് ഡൈടൺ പട്ടണത്തിലെ വീട്ടിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ജാക്ക് ടെയ്‌ക്‌സെയ്‌റയെ(Jack Teixeira) എഫ്ബിഐ അറസ്റ്റ് ചെയ്തത്. കനത്ത സുരക്ഷയിലാണ് എഫ്ബിഐയുടെ അറസ്റ്റ്. കഴിഞ്ഞ വർഷം അവസാനത്തിനും മാർച്ചിനുമിടയിൽ അതീവരഹസ്യമായ രേഖകളുടെ […]

International World

തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുമര് തുരന്ന് ജയിൽചാടി; കയ്യോടെ പിടികൂടി പൊലീസ്

ജയിലിൽ നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തുള്ള നഗരത്തിലെ റെസ്‌റ്റോറന്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് സംഘം തെരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ സമീപനഗരമായ ഹാംടണില്‍ നിന്ന് രണ്ടുപേരെയും […]

World

സ്ത്രീയെ കൊന്ന് ഹൃദയം പാകം ചെയ്ത് കുടുംബത്തിനു നൽകി; ശേഷം കുടുംബാംഗങ്ങളെ കൊലപ്പെടുത്തി; യുവാവിന് തടവ്

4 വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം. മറ്റൊരു കുറ്റത്തിന് ജയിലിലായിരുന്ന ലോറൻസ് പോൾ ആൻഡേഴ്സൺ എന്നയാൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനുള്ളിലാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. 2021ലായിരുന്നു കൊലപാതകങ്ങൾ. ജയിലിൽ നിന്നിറങ്ങി ആഴ്ചകൾക്ക് ശേഷം ഇയാൾ ആൻഡ്രിയ ബ്ലാങ്കൻഷിപ്പ് എന്ന യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്തു. തുടർന്ന് ഈ ഹൃദയവുമായി ഇയാൾ അമ്മാവൻ്റെ വീട്ടിലേക്ക് പോയി. തുടർന്ന് ഉരുളക്കിഴങ്ങിട്ട് ഹൃദയം പാചകം […]

World

ആന്ധ്ര സ്വദേശി അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു

ആന്ധ്രാ പ്രദേശ് സ്വദേശിയായ 39കാരൻ അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു. ശ്രീകാന്ത് ഡിഗാല എന്നയാളാണ് മരിച്ചത്. ന്യൂ ജഴ്സിയിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ഇയാളുടെ കാൽ കുടുങ്ങുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു അപകടം. വാഷിംഗ്ടണിൽ നിന്ന് ബോസ്റ്റണിലേക്കുള്ള അംട്രാക്ക് ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഉടൻ തന്നെ ഇയാൾ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ അണ്ണമയ്യ സ്വദേശിയായ ഇയാൾ ന്യൂ ജഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണ് താമസിക്കുന്നത്. ഭാര്യയും 10 വയസുള്ള മകനുമുണ്ട്. നാട്ടിൽ 70 വയസിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളും ഇയാളുടെ സംരക്ഷണത്തിലായിരുന്നു. ശ്രീകാന്തിൻ്റെ കുടുംബത്തെ […]

World

എൽ ചാപ്പോയുടെ മകനെ കൈമാറണമെന്ന് യുഎസ്

തടവിൽ കഴിയുന്ന മയക്കുമരുന്ന് മാഫിയ തലവൻ ജാക്വിൻ എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ കൈമാറണമെന്ന് അമേരിക്ക. യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസുകളിൽ വിചാരണ നേരിടാൻ വിട്ടുനൽകണമെന്നാണ് ആവശ്യം. രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനൊടുവിൽ അടുത്തിടെയാണ് മെക്സിക്കൻ സുരക്ഷാ സേന ഗുസ്മാനെ അറസ്റ്റ് ചെയ്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്സിക്കോ സന്ദർശനത്തിനു തൊട്ടുമുൻപാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്. പിതാവിന്റെ പാതയിൽ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ സിനലോവ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷനിൽ […]