World

പുടിന്റെ പെൺമക്കൾക്കും പ്രധാന റഷ്യൻ ബാങ്കുകൾക്കും യു.​എ​സ് ഉ​പ​രോ​ധം

റ​ഷ്യ​ൻ ബാ​ങ്കു​ക​ളെ​യും പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഉ​പ​രോ​ധ​വുമായി യു.​എ​സ്. പു​ടി​ന്റെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ട് പെ​ൺ​മ​ക്ക​ൾക്കും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വി​ന്റെ ഭാ​ര്യ​യെ​യും മ​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി​ക​ൾ. റ​ഷ്യ​ൻ സൈ​ന്യം സി​വി​ലി​യ​ന്മാ​രെ വ​ധി​ച്ച​താ​യ തെ​ളി​വു​ക​ളുടെ അടിസ്ഥാനത്തിലാണ് നടപടി.

റ​ഷ്യ​യു​ടെ ബെ​ർ​ബാ​ങ്ക്, ആ​ൽ​ഫ ബാ​ങ്ക് എ​ന്നി​വ​ക്ക് പൂ​ർ​ണ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഇ​വ​യി​ലും റ​ഷ്യ​ൻ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സം​രം​ഭ​ങ്ങ​ളി​ലും, പു​തി​യ യു.​എ​സ് നി​ക്ഷേ​പം നി​രോ​ധി​ക്കാ​നു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഒ​പ്പു​വെ​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യയുടെ തന്ത്രപ്രധാനമായ തുറമുഖ നഗരം ഉപരോധിക്കുന്നതിനിടെ 5,000 സിവിലിയന്മാർ കൊല്ലപ്പെട്ടതായി മരിയുപോൾ മേയർ വാഡിം ബോയ്‌ചെങ്കോ പറഞ്ഞു. റഷ്യൻ ഷെല്ലാക്രമണത്തിൽ നഗരത്തിന്റെ 90% അടിസ്ഥാന സൗകര്യങ്ങളും നശിച്ചുവെന്നും ബോയ്ചെങ്കോ കൂട്ടിച്ചേർത്തു.

റഷ്യന്‍ സൈന്യം യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ റഷ്യന്‍ സൈന്യം സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ക്രൂരതയുടെ കണക്കുകള്‍ പുറത്തുവന്നിരുന്നു. റഷ്യന്‍ സൈന്യം ആദ്യമായി പൂര്‍ണ്ണമായും പിന്‍മാറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബുച്ച നഗരമാകട്ടെ റഷ്യന്‍ കവചിത വാഹനങ്ങളുടെയും ടാങ്കുകളുടെയും ശവപ്പറമ്പായി മാറിക്കഴിഞ്ഞിരുന്നു. ബുച്ചയില്‍ നിരവധി സാധാരണക്കാരെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ മറ്റ് നഗരങ്ങളിലും സമാനമായ രീതിയില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോണവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു.