Sports World

ബോക്സിങ്ങ് മത്സരത്തിനിടെ തലച്ചോറിന് പരിക്കേറ്റ പാട്രിക് മരണത്തിന് കീഴടങ്ങി

ബോക്സിങ്ങ് മത്സരത്തിനിടെ തലക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമേരിക്കന്‍ ബോക്സര്‍ പാട്രിക് ഡേ മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണ കാരണം.

ചാള്‍സ് കോണ്‍വെല്ലിനെതിരെയുള്ള മത്സരത്തിലായിരുന്നു ഇരുപത്തിയേഴ് കാരനായ പാട്രിക്കിന് പരിക്കേറ്റത്. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2013ല്‍ കരിയര്‍ തുടങ്ങിയ പാട്രിക് ഇതുവരെ 17 വിജയങ്ങള്‍ നേടിയിട്ടുണ്ട്. ദുരന്തം തന്നെ മാനസികമായി തളര്‍ത്തിയെന്ന് ചാള്‍സ് കോണ്‍വെല്‍ പറഞ്ഞു.