World

ബാറ്റ്മാൻ്റെ ശബ്‌ദമായിരുന്ന കെവിൻ കോൺറോയ് അന്തരിച്ചു

മൂന്ന് പതിറ്റാണ്ടിലേറെയായി ബാറ്റ്മാനെ നിർവചിച്ച ശബ്ദതാരം കെവിൻ കോൺറോയ് 66-ാം വയസ്സിൽ അന്തരിച്ചു. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായ കോൺറോയുടെ മരണ വാർത്ത വാർണർ ബ്രദേഴ്‌സ് ആനിമേഷനും സ്ഥിരീകരിച്ചു. (Kevin Conroy the voice of Batman dies at 66)

“ഇതിഹാസ നടനും ബാറ്റ്മാന്റെ നിരവധി തലമുറകളുടെ ശബ്ദവുമായ കെവിൻ കോൺറോയുടെ വേർപാടിൽ ഡിസി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.” വിയോഗ വാർത്ത പങ്കുവച്ച് ഡിസി ട്വിറ്ററിൽ കുറിച്ചു. ബാറ്റ്മാനുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും കോൺറോയുടെ ചിത്രം പങ്കിടുകയും ബാറ്റ്മാൻ, റെഡ് ഹാർട്ട് ഇമോജി എന്നിവയ്‌ക്കൊപ്പം “നന്ദി” എന്ന് എഴുതുകയും

1992 മുതൽ ആരംഭിച്ച ആനിമേറ്റഡ് സീരീസിൽ കോൺറോയ് ബാറ്റ്മാന് ശബ്ദം നൽകിത്തുടങ്ങി. ദി ന്യൂ ബാറ്റ്മാൻ അഡ്വഞ്ചേഴ്‌സ് (1997-1999), ബാറ്റ്മാൻ ബിയോണ്ട് (1999-2001), ജസ്റ്റിസ് ലീഗ് (2001-2004), ജസ്റ്റിസ് ലീഗ് അൺലിമിറ്റഡ് (2004–2006) എന്നിവയുൾപ്പെടെ ഡിസിഇയുവിലെ നിരവധി സീരീസുകളിൽ അദ്ദേഹം ബാറ്റ്മാന് ശബ്ദം നൽകി.