World

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിൽ

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. ഇന്ത്യൻ സംഘംകാബൂളിലെത്തി. താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും. അമേരിക്ക പിൻവാങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ അഫ്ഗാനിലെത്തുന്നത്.

‘താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇന്ത്യൻ ടീം ചർച്ച നടത്തും. അഫ്ഗാൻ ജനതയ്ക്കുള്ള മാനുഷിക പിന്തുണ നൽകുന്നതിനെപ്പറ്റിയും സംസാരിക്കും.’- വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.