World

ആകാശത്ത് അപൂർവ മഴവിൽ കാഴ്ച; വിഡിയോ

ആകാശത്ത് അപൂർവ മഴവിൽ കാഴ്ച കണ്ട കൗതുകത്തിലാണ് ലോകം. ചൈനയിലെ ഹൈകോ സിറ്റിയിലെ മാനത്ത് തെളിഞ്ഞ ഈ വിസ്മയ കാഴ്ച ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററിലൂടെ കണ്ടത്.

സൺലിറ്റ് റെയ്ൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 9 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള വിഡിയോയിൽ പലതരം നിറങ്ങൾ കൂടി ചേർന്ന് കൂടാരത്തിന്റെ മുകൾ തട്ട് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മഴവില്ല്.

https://twitter.com/i/status/1563145276872802305
വിഡിയോയ്ക്ക് 27.8 മില്യൺ കാഴ്ചക്കാരാണ് ഉള്ളത്. 15,000 ലേറെ ലൈക്കുകളും 4,000 റീട്വീറ്റുകളും ലഭിച്ചു.