World

ഇസ്രായേൽ സന്ദർശിക്കും; ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ച് ബൈഡൻ

ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വരും മാസങ്ങളിൽ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു നേതാക്കളും ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സന്ദർശനം.

“ഇസ്രായേൽ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ (നഫ്താലി ബെന്നറ്റ്) ക്ഷണം പ്രസിഡന്റ് (ജോ ബൈഡൻ) സ്വീകരിക്കുകയും വരും മാസങ്ങളിൽ ഇസ്രായേൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു,” ഇസ്രായേലി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ബെനറ്റ് ബൈഡന് ഈസ്റ്റർ ആശംസിക്കുകയും ജറുസലേമിലെ അക്രമം തടയാനുള്ള ശ്രമങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

ഇരു നേതാക്കളും ഇറാനിയൻ വിഷയം ചർച്ച ചെയ്തു. യുഎസ് ഫോറിൻ ടെറർ ഓർഗനൈസേഷൻ പട്ടികയിൽ നിന്ന് ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്) നീക്കം ചെയ്യണമെന്ന ഇറാന്റെ ആവശ്യമാണ് കൂടുതലും ചർച്ച ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ഐആർജിസി. ഇസ്രയേലിന്റെ യഥാർത്ഥ സുഹൃത്ത് പ്രസിഡന്റ് ബൈഡൻ, ഐആർജിസിയെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ചർച്ചയ്ക്ക് ശേഷം നഫ്താലി പറഞ്ഞു.