കോവിഡ് 19 പടരുന്നതിനെ നിസാരവത്കരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 ബാധിച്ച് മരിച്ചതിനെക്കാളേറെ പേര് കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ട്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം സാധാരണ നിലയില്‍ മുന്നോട്ട് പോയിരുന്നു. അമേരിക്കയില്‍ ഇതുവരെ 22 പേരാണ് മരിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേര് വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ എഴുതിയിട്ടുണ്ട്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/03/as-stocks-dive-and-coronavirus-spreads-trump-compares-covid-19-to-common-flu.jpg?resize=1200%2C600&ssl=1)