Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
Uncategorized

മിന്ത്രക്ക് പിന്നാലെ ആമസോണ്‍ എന്തുകൊണ്ട് ലോഗോ മാറ്റി?

Posted on March 3, 2021March 3, 2021 Author Tomy Thondamkuzhy Comments Off on മിന്ത്രക്ക് പിന്നാലെ ആമസോണ്‍ എന്തുകൊണ്ട് ലോഗോ മാറ്റി?

അമേരിക്കൻ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണ്‍ മൊബൈൽ ആപ്പ് ലോഗോ മാറ്റി. ലോഗോയിലെ നീല സ്റ്റിക്കർ ടെയ്പ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉയര്‍ന്നിരുന്നു. പോസ്റ്റ് കവറിനോട് സാമ്യം തോന്നുന്ന തവിട്ട് നിറത്തിന്റെ പശ്ചാത്തലത്തിൽ ആമസോണിന്റെ പ്രശസ്തമായ ആരോ ലോഗോയും മുകൾ ഭാഗത്ത് നീല നിറത്തിൽ സ്റ്റിക്കർ ടേപ്പ് ഒട്ടിച്ചതുപോലെ തോന്നിപ്പിക്കുന്നതുമായിരുന്നു പഴയ ലോഗോ.

ഹിറ്റ്ലറിന്റെ മീശയുമായുള്ള സാമ്യമാണഓ പുത്തൻ ലോഗോയിൽ മാറ്റങ്ങൾ വരുത്തിയതിന് പിന്നിൽ എന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല എങ്കിലും ഈ നീല നിറത്തിലുള്ള ഭാഗത്തിനാണ് മാറ്റം വരുത്തിയത്. സ്റ്റിക്കർ ടേപ്പ് ഒരു കട്ടർ ഉപയോഗിച്ച് മുറിച്ചാൽ ലഭിക്കുന്ന ഏറിയും ഇറങ്ങിയുമുള്ള കട്ടിന് പകരം പരിഷ്ക്കരിച്ച ലോഗോയിൽ ഒരു ഭാഗത്തെ പേപ്പർ മടക്കി വച്ചതുപോലെയാണ് ക്രമീകരണം.

പരിഷ്കരിച്ച ലോഗോയും വെറുതെ വിടാന്‍ സാമൂഹിക മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. അനിമേഷൻ ടിവി സീരീസ് ആയ അവതാർ: ദി ലാസ്റ്റ് എയർബെൻഡറിലെ ആങ് എന്ന കഥാപാത്രത്തിന്റെ തലയിലെ വര പോലെയുണ്ട് പുതിയ ലോഗോ എന്നാണ് സാമൂഹിക മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം. ഇല്ലാത്തതുകൊണ്ട് ഇതുവരെ ആമസോണിന് തലവേദനയുണ്ടായിട്ടില്ല.

ജനുവരിയിൽ ഇന്ത്യൻ ഓൺലൈൻ വസ്ത്രവ്യാപാര വെബ്‌സൈറ്റ് ആയ മിന്ത്രയും തങ്ങളുടെ ലോഗോ മാറ്റിയിരുന്നു. മുംബൈ പോലീസിന്റെ സൈബർ ക്രൈം ഡിപ്പാർട്മെൻറിൽ രജിസ്റ്റർ ചെയ്ത കേസ് അനുസരിച്ച് മിന്ത്രയുടെ പ്രശസ്തമായ M ലോഗോയുടെ നിറഭേദങ്ങൾ നഗ്നയായ സ്ത്രീയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നായിരുന്നു വാദം. സ്ത്രീകളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് മിൻത്രയുടെ ലോഗോ എന്ന കേസിനെ തുടർന്ന് മിന്ത്ര ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു.

Tagged Amazon, logo, Myntra
Tomy Thondamkuzhy
http://www.malayalees.ch

Related News

India Kerala Uncategorized

ഇത് നമ്മൾ തിരിച്ചു പിടിച്ച ഓണം: ആവശ്യസാധനങ്ങളുടെ സപ്ലൈകോ വില ഇങ്ങനെ

Posted on September 5, 2019September 5, 2019 Author Tomy Thondamkuzhy

പ്രളയത്തെ ഒരിക്കല്‍ കൂടി തോല്‍പിച്ച് വീണ്ടും ഓണമുണ്ണാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കുന്നോളമുണ്ടായ നഷ്ടങ്ങളെയും ഒരിക്കലുമുണങ്ങാത്ത മുറിവുകളെയും കുറച്ചു സമയത്തേക്കെങ്കിലും നമുക്ക് മറക്കാം. പുതിയ പ്രതീക്ഷകളേ വരവേറ്റു കൊണ്ട് ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ഇത്തവണയും സപ്ലൈകോ വഴി വിതരണം ചെയ്യുന്നുണ്ട്. അരി മുതല്‍ ചെറുപയര്‍ വരെയുള്ള സാധനങ്ങള്‍ വന്‍വിലക്കുറവാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള […]

Entertainment Uncategorized

ലൂസിഫറിലെ ആരും കാണാത്ത മാസ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്

Posted on May 22, 2019May 22, 2019 Author Tomy Thondamkuzhy

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. നിലവിലെ പല റെക്കോര്‍ഡുകളും ഭേദിച്ചാണ് സിനിമയുടെ കുതിപ്പ്. ഒരു സംവിധായകന്‍ എന്നതിലുപരി മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായ തനിക്ക് സിനിമ ഇഷ്ടമായെന്നും ഇനി പ്രേക്ഷകരയ നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഏത് […]

India National Uncategorized

സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്വേതാ ഭട്ട്

Posted on July 8, 2019July 8, 2019 Author Tomy Thondamkuzhy

ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.

Post navigation

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ തോറ്റാലും ഓസീസിന്‍റെ ഫൈനലില്‍ പ്രവേശനം തുലാസില്‍
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്‍റെ മുകളില്‍ നിന്നും വീണു പരിക്ക്

Latest News

  • കേളി പൊന്നോണം 24 – കേളികൊട്ടുണരുവാൻ ഒരു ദിനം ബാക്കി – എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ദീപാ മേനോനും മറ്റു ഭാരവാഹികളും അറിയിച്ചു .
  • ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .
  • ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.
  • സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..
  • കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

Latest News

  • ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .
    Posted on July 2, 2026July 2, 2026 Author Tomy Thondamkuzhy Comments Off on ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .
  • ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.
    Posted on July 2, 2026 Author Tomy Thondamkuzhy Comments Off on ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.
  • സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..
    Posted on May 28, 2026July 5, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Association Europe Pravasi Switzerland

ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .

Posted on July 2, 2026July 2, 2026 Author Tomy Thondamkuzhy Comments Off on ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .

‘അത്യുന്നതൻ രാജാധിരാജൻ ” സുന്ദരവും  ഹൃദ്യവുമായ  ഈ ക്രിസ്‌മസ്സ്‌ ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത്  ഓസ്ട്രിയയിലുള്ള  ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ് ..ഗാനത്തിന്റെ പ്രകാശനം 24 ന് വിയന്നയിൽവെച്ചു വെരി.റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബോബ്‌ തടത്തിലിന്റെ സഹോദരനാണ് ഗാനരചയിതാവ് . അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി ,ബഷീർ ,ശ്രീകാന്ത് ,മെലിൻ ,സിജി ,ഏയ്ഞ്ചൽ എന്നിവരുടെ  ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് ഗാനം പ്രേക്ഷകരിൽ എത്തിക്കുന്നത് .ഈ സംഗീതസംരംഭത്തിൻറെ റിക്കോർഡിങ്ങ് നിർവഹിച്ചിരിക്കുന്നത് കൊച്ചിയിലെ സാംജി ഓഡിയോ ട്രാക്കിലാണ്‌  https://youtu.be/pPnPV409PVc?si=2v36tdQdE-dYjREh ഭക്തിസാന്ദ്രമായ വരികളും ഹൃദയത്തിൽ പതിയുന്ന സംഗീതവും കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ്  സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സുന്ദരവും ഹൃദ്യവുമായാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഇതിനോടകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി. കൂടാതെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു പ്രതികരണങ്ങളുമായി പലരും രംഗത്തെത്തി. … സ്‌നേഹവും കരുണയും സമാധാനവും നിറയുന്ന ക്രിസ്മസ്സ് രാവ്. പാലപ്പൂമണം പടരുന്ന രാത്രികളില്‍ മഞ്ഞിന്‍തുള്ളികള്‍ വീണ വഴിയിലൂടെ പാതിരാകുര്‍ബാനയ്ക്കുള്ള യാത്ര. എങ്ങും നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ്സ് ട്രീകളും. ആഘോഷപൂര്‍വ്വം തെരുവീഥിയിലേക്കിറങ്ങുന്ന കാരള്‍ സംഘങ്ങള്‍. ലോകത്തെവിടെയായാലും ചില ഗാനങ്ങള്‍ ഒന്നു തന്നെയാണ്. കാലത്തെയും ദേശത്തെയും മതങ്ങളെയും വരെ ഉല്ലംഘിച്ച് ദേശയാത്ര നടത്തിയ ചില കാരള്‍ ഗാനങ്ങള്‍ ആണ്  നമ്മുടെ ഓർമ്മകളിൽ ഉള്ളത് ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന കൊച്ചു ഗ്രാമത്തിലെ ചെറിയ ചാപ്പൽ .അതാണ്   സൈലന്റ് നൈറ്റ് ഹോളി നൈറ്റ് (Silent night ! Holy night )എന്ന ഗാനം പിറവികൊണ്ട സൈലന്റ് നൈറ്റ് സ്മാരക ചാപ്പല്‍. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ് 1818 ഡിസംബറിലെ ക്രിസ്മസ്സിനോടടുത്ത രാവുകളിലൊന്നില്‍ ഒബേന്‍ഡോര്‍ഫ് ബായിസാസ് ബര്‍ഗിലെ പള്ളി വികാരി ഫാ. ജോസഫ് മോര്‍ ക്രിസ്മസ്സ് രാത്രിയില്‍ പാടാന്‍ കുത്തിക്കുറിച്ച ചില വരികള്‍. പള്ളി സ്‌കൂളിലെ ഓര്‍ഗന്‍ വിദ്വാന്‍ ഫ്രാന്‍സ് സേവര്‍ ഗ്രൂബറുടെ സഹായത്തോടെ വരികളില്‍ സംഗീതം നിറഞ്ഞു. അവരുടെ സൃഷ്ടിയായ ആ ജര്‍മ്മന്‍ പാട്ട് പാതിരാ കുര്‍ബാനയില്‍ ആലപിക്കപ്പെട്ടു.അതിനു ശേഷം ലോകം മുഴുവൻ ആ ഗാനം പകർന്നൊഴുകി . രണ്ടു നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓസ്ട്രിയയിൽ നിന്നും ഇറങ്ങിയിരിക്കുന്ന മറ്റ് കൃസ്സ്മസ്സ് ഗാനങ്ങളോടൊപ്പം  മലയാളിയുടെ രചനയിൽ വീണ്ടുമൊരു ക്രിസ്സ്മസ്സ് ഗാനം ജനഹൃദയങ്ങളിൽ എത്തിയിരിക്കുന്നു ..പിന്നണി പ്രവർത്തകർക്ക് ആശംസകൾ …

സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

Posted on May 28, 2026July 5, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

Posted on May 27, 2026July 5, 2026 Author Tomy Thondamkuzhy Comments Off on കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .

Posted on May 27, 2026July 5, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!