അബൂദബി എമിറേറ്റിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈമാസം എട്ട് മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ഡി പി ആർ ടെസ്റ്റിലോ, പി സി ആർ ടെസ്റ്റിലോ ഫലം നെഗറ്റീവ് ആയിരിക്കണം. അബൂദബിയിലെത്തുന്നവർ നാല് ദിവസമോ അതിൽ കൂടുതലോ എമിറേറ്റിൽ തങ്ങിയാൽ നാലാം ദിവസം അവർ വീണ്ടും പി സി ആർ പരിശോധനക്ക് വിധേയമാകണം. എട്ട് ദിവസമോ അതിൽ കൂടുതലോ അബൂദബിയിൽ തങ്ങുന്നവർ എട്ടാം ദിവസവും പി സി ആർ പരിശോധക്ക് വിധേയമാകണം. നാലാം ദിവസവും എട്ടാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയമാവാത്തവരിൽ നിന്ന് പിഴ ഈടാക്കും. കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചവർക്കും, വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരടക്കം അടിയന്തരമേഖലയിൽ പ്രവർത്തിക്കും മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്. അബൂദബിയിലേക്ക് പോകുന്ന യു എ ഇ സ്വദേശികൾ, യു എ ഇ താമസവിസക്കാർ, മറ്റ് എമിറേറ്റുകളിൽ പോയി മടങ്ങുന്ന അബൂദബിയിലെ വിസക്കാർ എന്നിവർക്കും ഈ നിബന്ധന ബാധകമാണ്. അബൂദബി ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
Related News
കോവിഡ് 19; ഖത്തറിൽ ഇന്ന് രണ്ട് മരണം കൂടി
605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി കോവിഡ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ന് രണ്ട് മരണം കൂടി. 1830 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 50, 43 വയസ്സുള്ളവരാണ് മരിച്ചത്. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 19 ആയി. ഇതോടെ ആകെ രോഗികൾ 40,000 കടന്നു. 605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി. പുതുതായി 13 പേരെ കൂടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
‘പ്രവാസികള്‍ക്ക് ഇനി സമ്പൂർണ ഉടമസ്ഥത’; വന്‍ നിയമ മാറ്റവുമായി യു.എ.ഇ
യു.എ.ഇയിൽ ഇനി പ്രവാസികളുടെ സമ്പൂർണ ഉടമസ്ഥതയിൽ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തിൽ പ്രസിഡന്റാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. കമ്പനി ഉടസ്ഥവകാശ നിയമത്തിൽ വലിയ മാറ്റങ്ങളാണ് യു.എ.ഇ പ്രഖ്യാപിച്ചത്. ഭേദഗതികളിൽ പലതും ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് […]
യു.എ.ഇയില്‍ സംഭാവന ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്ക്
അനുമതിയില്ലാതെ സാമ്പത്തിക സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ള പുതിയ കരട്നിയമം യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കി. നിയമലംഘകർക്ക് 500,000 ദിർഹം വരെ പിഴ ചുമത്തും. ഔദ്യോഗിക ലൈസൻസ് ലഭിക്കാതെ സംഭാവനകളോ ജീവകാരുണ്യ പ്രവർത്തനങ്ങളോ മാനുഷിക സഹായങ്ങളോ ശേഖരിക്കുന്നത് വിലക്കുകയും ചെയ്തു. നിയമവിരുദ്ധമായി സംഭാവന സ്വീകരിക്കുന്നതിൽ നിന്ന് വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കുന്നതാണ് നിയമം. എന്നാൽ സാമൂഹ്യസന്നദ്ധ സംഘടനകളുടെ ധനവിനിയോഗം ഏകീകരിക്കുന്നതിന് നിയമത്തിൽ ചട്ടങ്ങളേർപെടുത്തിയിട്ടുണ്ട്. ശേഖരിക്കുന്ന പണം ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയുക കൂടി […]