Travel

അന്റാർട്ടിക കീഴടക്കിയ സാഹസികന്‍റെ യാത്രയെ പ്രണയിക്കുന്നവരോടുള്ള രണ്ട് മന്ത്രങ്ങൾ

അന്റാർട്ടിക കീഴടക്കി സാഹസിക യാത്ര ചെയ്ത ആദ്യ വ്യക്തി അദ്ദേഹത്തിന്റെ യാത്രയിലെ പ്രയാസങ്ങളെ അതിജീവിച്ച രണ്ട് മന്ത്രങ്ങൾ പറയുന്നു. ഒരു കൂട്ട് ഹിമപാദുകം ഉപയോഗിച്ച് രണ്ട് മാസത്തെ സാഹസിക യാത്രക്കൊടുവിലാണ് കോലിൻ ഒബ്റാഡേ അന്റാർട്ടിക കീഴടക്കുന്നത്.

തണുത്ത മഞ്ഞിൽ കാലുറക്കാൻ പതറാത്ത ശക്തിയുണ്ടാവണമെന്ന് അദ്ദേഹം പറയുന്നു. മാനസികവും ശാരീരികവുമായ ശക്തി അത്യാവശ്യമാണ്. ഒരിക്കലും പിന്തിരിയാത്ത ദ്യഢനിശ്ചയമുണ്ടാവണം. പ്രക്യതി അതിന്റെ രൂക്ഷത മുഴുവൻ പുറത്തെടുക്കുമ്പോൾ അതിനെ അതിജീവിക്കാൻ അദ്ദേഹം സ്വന്തത്തോട് തന്നെ ഉറപ്പിച്ചുകൊണ്ടിരുന്നത് രണ്ട് മന്ത്രങ്ങളായിരുന്നു.

കോലിൻ ഒബ്റാഡേ ഓരോ പ്രഭാതത്തിലും ഉണർന്നിരുന്നത് -15 ഡിഗ്രി തണുപ്പിലേക്കായിരുന്നു. ഒരു മനുഷ്യന്‍റെ മുഴുവന്‍ ശക്തിയും നഷ്ടപ്പെടുന്ന നിമിഷങ്ങള്‍. ആ സമയങ്ങളില്‍ ‘നീ ശക്തനാണ്. നിനക്ക് സാധിക്കുമെന്ന്’ നിരന്തരം അദ്ദേഹം സ്വന്തത്തോട് തന്നെ മന്ത്രിക്കുമായിരുന്നു. ഇങ്ങനെ സ്വന്തത്തെ നിരന്തരം ഓർമപ്പെടുത്തിയത് 932 മൈൽ നീണ്ട സാഹസിക യാത്രയിൽ അദ്ദേഹത്തെ മുന്നോട്ട് നയിച്ചു.

എന്നാൽ മരണത്തിനും ജീവിതത്തിനുമിടയിലെ സാഹസികത അങ്ങനെയൊന്നും അവസാനിക്കുന്നതായിരുന്നില്ല. മുന്നോട്ടും പിന്നോട്ടും അവസാനമില്ലാതെ മനസ്സ് പതറുമ്പോൾ അദ്ദേഹം വീണ്ടും സ്വന്തത്തിലേക്ക് തന്നെ തിരിയും. അറ്റം കാണാത്ത കടലുപോലെ നീണ്ട് പരന്ന് കിടക്കുന്ന വെളുത്ത മഞ്ഞിൽ നോക്കി അദ്ദേഹം തന്നെ ഓര്‍മപ്പെടുത്തും ‘ഈ സമയവും നീങ്ങി പോകും. ഈ അവസ്ഥയും ഉടനെ അവസാനിക്കും’.

ഈ മന്ത്രങ്ങള്‍ തെല്ലൊന്നുമല്ല കോലിൻ ഒബ്റാഡോയെ മുന്നോട്ട് നയിച്ചത്. എന്നാൽ ഈ മന്ത്രങ്ങൾ മാത്രമല്ല അദ്ദേഹത്തിന്‍റെ 54 ദിവസങ്ങൾ നീണ്ട കാൽനട യാത്രയെ യാഥാർത്ഥ്യമാക്കിയത്. ലക്ഷ്യത്തേക്കാള്‍ മരണത്തെ മുന്നില്‍ കാണുന്ന ഈ സാഹസിക യാത്രക്ക് ഗാഢമായ ക്ഷമയും പതറാത്ത ശക്തിയും നിര്‍ബന്ധമാണ്.

അദ്ദേഹത്തിന്റെ അസാധാരണ സാഹസിക യാത്രാനുഭവങ്ങൾ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നുണ്ട്. ‘നമുക്കെല്ലാവർക്കും പുറത്തെടുത്തിട്ടില്ലാത്ത പൊട്ടൻഷ്യൽ ഉണ്ട്. നമ്മുടെ ശരീരത്തിനും ആത്മാവിനും ഒരുപാട് ചെയ്യാൻ സാധിക്കും’ അദ്ദേഹം തന്റെ സ്വപ്നം യാഥാർത്ഥമാക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തി. ‘നിങ്ങൾ ധരിച്ചുവച്ചിട്ടുള്ള ശക്തിയേക്കാൾ നിങ്ങളിലുണ്ട്, തീര്‍ച്ചയാണ്’ കോലിൻ ഒബ്റാഡോയുടെ ജീവിതാനുഭവത്തിലെ പച്ചയായ വര്‍ത്തമാനങ്ങള്‍.