Technology

അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി

അഞ്ചു പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി കഴിഞ്ഞു. നാസയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടിമിസ് 1 എന്ന പദ്ധതിയുടെ ആദ്യ ദൗത്യമാണ് അമേരിക്കയിൽ നടക്കാൻ പോകുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്‌പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക. ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. മനുഷ്യരാശിയെ സ്വപ്നച്ചിറകിൽ പറത്താനുള്ള ദൗത്യം എന്ന് തന്നെ ആണ് ഗവേഷകരും ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ദൗത്യത്തിനായി നാസ നിർമിച്ച ഭീമൻ എസ്എൽഎസ് റോക്കറ്റ്, യാത്രക്കാരെ വഹിക്കുന്ന ഓറിയോൺ കാപ്‌സ്യൂൾ എന്നിവ ആണ് ഫ്‌ലോറിഡയിലെ kennedy സ്‌പേസ് സെന്ററിൽ വിക്ഷേപിക്കാനായി തയാറെടുത്തിരിക്കുന്നത്.

യാത്രികർക്കു പകരം 3 ബൊമ്മകളെയാണ് ഈ ദൗത്യത്തിൽ കാപ്‌സ്യൂളിൽ വഹിക്കുന്നത്. ഏതാണ്ട് 46 ടൺ ഭാരമുള്ള റോക്കറ്റ് ൽ 7700 കിലോഗ്രാമുള്ള ക്യാപ്‌സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോകുന്നത്. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തുമെന്നും ഏകദേശം 3 ആഴ്ചത്തെ കറക്കത്തിനു ശേഷം
വീണ്ടും പസഫിക് സമുദ്രത്തിൽ വന്ന് പതിക്കും എന്ന കാര്യവും നാസ പറയുന്നുണ്ട്. ഈ റോക്കറ്റ് വിക്ഷേപണത്തിന് അനുകൂലമായ സാഹചര്യങ്ങളുടെ 80 ശതമാനം സാധ്യതകളും ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെയും പ്രവചനം. കാലതാമസവും ചെലവ് ചുരുക്കളും കാരണം ഒരു ദശാബ്ദത്തിലേറെയായി ആർട്ടെമിസ് പ്രോഗ്രാമിനുള്ള SLS വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. എസ്എൽഎസിന്റെ കന്നി വിക്ഷേപത്തിനു മുമ്പ് ചെറിയൊരു ഹീലിയം ചോർച്ചയെ കുറിച്ച് നാസ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനെ എല്ലാം തരണം ചെയ്താണ് റോക്കറ്റ് മുന്നോട് കുതിക്കാൻ പോകുന്നത്.

1969 ൽ ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയ അപ്പോളോ ദൗത്യം അവസാനിച്ച് 50 വർഷത്തിനു ശേഷമാണ് അമേരിക്ക വലിയൊരു ചാന്ദ്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. വർഷങ്ങൾക്ക് മുൻപ് 1972 ൽ മനുഷ്യൻ അവസാനമായി ചന്ദ്രനിൽ കാലുകുത്തി മടങ്ങിയതിനു ശേഷം മറ്റു പരീക്ഷങ്ങൾ ഒന്നും നടത്തിയിട്ടില്ലായിരുന്നു. എന്നാൽ ഈ ദൗത്യത്തിലൂടെ ചന്ദ്രനിൽ കാലുകുത്തുന്നതിനോടൊപ്പം ചന്ദ്രനിൽ താമസിക്കാനും, അവിടെ ചുറ്റിക്കറങ്ങാനും, മറ്റു പര്യവേഷണങ്ങൾ നടത്താനുമുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ. അതുകൊണ്ട് തന്നെ ഈ യാത്രക്ക് വലിയ പ്രാധാന്യമാണുള്ളത്. ഗ്രീക്ക് പുരാണങ്ങളിൽ പറഞ്ഞതുപോലെ അപ്പോളോ ദേവന്റെ സഹോദരിയായ ആർട്ടിമിസ് എന്ന പേരാണ് ഈ ചാന്ദ്ര ദൗത്യത്തിന് നാസ നൽകിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

കാലാവസ്ഥ വ്യത്യങ്ങൾ മൂലം 20 -50 വർഷങ്ങൾക്ക് ഉള്ളിൽ ഭൂമി ചുട്ടുപഴുത്ത ഗ്രഹജമായി മാറുമെന്ന പ്രവചങ്ങൾക് ഇടയിൽ കുറച്ചു പേരെയെങ്കിലും ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാനുള്ള നീക്കത്തിലാണ് ആർട്ടിമിസ് ദൗത്യം ഇപ്പോൾ. എലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിങ്ങനെയുള്ള ശതകോടീശ്വരന്മാർ ഈ ദൗത്യത്തിൽ നാസയെ സഹായിക്കാനായി രംഗത്തെത്തിയിട്ടും ഉണ്ട്. ഈ പരീക്ഷണദൗത്യവും തുടർശ്രമങ്ങളും വിജയിച്ചാൽ 2023 ൽ വീണ്ടും മനുഷ്യർ ചന്ദ്രനിലേക്കു പുറപ്പെടും. ആദ്യമായി ഒരു വനിതയും ഈ സംഘത്തിലുണ്ടാകും. കൂടാതെ 2025ൽ യാത്രികർ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറങ്ങും എന്ന റിപ്പോർട്ടുകളണ് നാസയിൽ നിന്നും വരുന്നത്. ഇതിനെല്ലാം ശേഷം 2030 ൽ ആയിരിക്കും മനുഷ്യ റാസിയുടെ ചരിത്രത്തിൽ ആദ്യമായി ചന്ദ്രനെക്കാൾ എത്രയോ ദൂരം അകലെ യുള്ള അങ്ങ് ചൊവ്വയിൽ മനുഷ്യൻ ആദ്യമായി കാലുകുത്താൻ പോകുന്നത് എന്ന സന്തോഷകരമായ വാർത്തയും ശാസ്ത്രലോകത് പ്രതീക്ഷ നൽകുന്നതാണ്.