SCIENCE

ശനി ഗ്രഹത്തിന്റെ അത്യപൂര്‍വമായ ചിത്രം; ഗംഭീര സര്‍പ്രൈസുമായി നാസ

ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഗംഭീര സര്‍പ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്‌കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂര്‍വചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശനിഗ്രഹത്തിന്റെ ഈ ഇന്‍ഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില പാറ്റേണുകളും പകര്‍ത്തിയിട്ടുണ്ട്. വളയങ്ങള്‍ വളരെയധികം പ്രകാശിക്കുന്നതായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് ചിത്രം തെളിയിക്കുന്നു. ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ ശനി ഗ്രഹം വളരെ ഇരുണ്ടതായാണ് കാണപ്പെടുന്നത്. മീഥെയ്ന്‍ വാതകം പ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ് അതിന് കാരണം. എങ്കിലും […]

World

2046 വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ ഭീമന്‍ ഛിന്നഗ്രഹം പതിക്കുമോ? നാസയുടെ നിരീക്ഷണത്തിന് പിന്നില്‍…

കേട്ടുകേള്‍വി പോലുമില്ലാത്ത തരം രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പ്രളയം തുടങ്ങി ഭൂമിയില്‍ ഇന്ന് മനുഷ്യരും മറ്റ് ജീവജാലങ്ങളും നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. ശാസ്ത്ര, സാങ്കേതിക വിദ്യയിലെ മികവുള്‍പ്പെടെയുള്ളവ കൊണ്ട് നാം പലപ്പോഴും അത് മറികടന്ന് പോരാറുമുണ്ട്. ഭൂമിയില്‍ നിന്നുള്ള ഇത്തരം ഭീഷണികള്‍ക്ക് പുറമേ ഭൂമിയ്ക്ക് പുറത്ത് നിന്ന് മനുഷ്യരാശിയ്ക്ക് ചിലപ്പോള്‍ ചില ഭീഷണികള്‍ നേരിടേണ്ടി വന്നാലോ? ഭീമാകാരനായ ഒരു ഛിന്നഗ്രഹത്തെ നാസ നിരീക്ഷിച്ച് തുടങ്ങിയപ്പോഴേ പലരും അപകടം മണത്തു. 2046ല്‍ 590 അടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ […]

World

പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്

വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2) ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി […]

World

പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്

വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2) ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി […]

World

ചൊവ്വയുടെ ഉപരിതലത്തില്‍ കരടിമുഖങ്ങള്‍; ചിത്രം പുറത്തുവിട്ട് നാസ

അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി ഭൂമിയിലെ മനുഷ്യരുടെ ഭാവന പലവഴികളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ക്ക് ഒരു കരടിയുടെ ഛായയാണെങ്കിലോ? അത്തരമൊരു സാധ്യതയിലേക്ക് നേരിയ സൂചന നല്‍കുന്ന കൗതുകമുണര്‍ത്തുന്ന ഒരു ചിത്രം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പകര്‍ത്തിയിരിക്കുകയാണ് നാസ. (Bear Face Spotted On Mars As NASA Observes Rock Formation) ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറയിലാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും കൗതുകമുണര്‍ത്തുന്ന ആ ചിത്രം പതിഞ്ഞത്. ഉപരിതലത്തില്‍ […]

Technology World

ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം; ഇടിച്ചിട്ട് നാസ; ചിത്രങ്ങള്‍ പുറത്ത്

ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്. ഡാര്‍ട്ട് ദൗത്യത്തിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ഡാര്‍ട്ട് ബഹിരാകാശ പേടകം പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടിച്ചിറങ്ങിയത്. ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഗതിതിരിച്ചു വിടാന്‍ കഴിയുമോ എന്ന നിര്‍ണായക പരീക്ഷണമാണ് നാസ നടത്തിയത്. ഒന്‍പതുമാസം മുന്‍പ് ഭൂമിയില്‍ നിന്നു പുറപ്പെട്ട ഡാര്‍ട്ട് പേടകം കടുകിട തെറ്റാതെ […]

Technology World

അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ നാസ; ആർട്ടിമിസ് വൺ വിക്ഷേപണം ഇന്ന്

ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നത്. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടലായി കണ്ടെത്തിയത്. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ […]

Technology

അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി

അഞ്ചു പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി കഴിഞ്ഞു. നാസയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടിമിസ് 1 എന്ന പദ്ധതിയുടെ ആദ്യ ദൗത്യമാണ് അമേരിക്കയിൽ നടക്കാൻ പോകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്‌പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക. ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. മനുഷ്യരാശിയെ […]

World

ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന്

അപ്പോളോ ചാന്ദ്ര ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നാണ് ആർട്ടെമിസ്-1 കുതിച്ചുയരുക. മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന […]

International

സൂര്യന് മധ്യവയസായി; ഇനി എത്രനാള്‍? സൂര്യന്റെ മരണം പ്രവചിച്ച് പഠനം

ജനനമുണ്ടെങ്കില്‍ മരണവുമുണ്ടാകുമെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. ഇന്ന് നാം കാണുന്നതെല്ലാം എന്നെങ്കിലും ഒരിക്കല്‍ നശിക്കുമെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഇങ്ങനെയാണെങ്കില്‍ സൂര്യനും ഒരുനാള്‍ ഇല്ലാതാകില്ലേ? സൂര്യന് ഇനി എത്രകാലം കൂടി ആയുസുണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ജ്യോതിശാസ്ത്രജ്ഞര്‍. സൂര്യന്‍ ഇപ്പോള്‍ മധ്യവയസിലെത്തിയെന്നാണ് ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.  സൂര്യന് പ്രായമാകുകയാണെന്ന് ഒട്ടേറ പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഒരു കൂട്ടം ഗവേഷകരാണ് സൂര്യന്റെ ഭൂതകാലത്തേയും ഭാവിയേയും വയസിനേയും കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ […]