Pravasi Switzerland

അങ്കമാലി ,ദേവഗിരി പി ജെ ജോയി പാലാട്ടി നിര്യാതനായി .സൂറിച് നിവാസി സെബി പാലാട്ടിയുടെയും ,ബാസൽ നിവാസികളായ ജോബി പാലാട്ടിയുടെയും ,റോസിലി കൊളംകുഴിയുടെയും ഷഫൗസൻ നിവാസി ടെസി നെടുംചാലിന്റെയും ,ഗ്‌ളാറൂസ് നിവാസി മേരി ചെല്ലക്കുടത്തിന്റെയും സഹോദരനാണ് പരേതൻ .

സൂറിച് നിവാസി സെബി പാലാട്ടിയുടെയും ,ബാസൽ നിവാസികളായ ജോബി പാലാട്ടിയുടെയും ,റോസിലി കൊളംകുഴിയുടെയും ഷഫൗസൻ നിവാസി ടെസി നെടുംചാലിന്റെയും ,ഗ്‌ളാറൂസ് നിവാസി മേരി ചെല്ലക്കുടത്തിന്റെയും പ്രിയ സഹോദരൻ പി ജെ ജോയി പാലാട്ടി നിര്യാതനായി .ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മനീഷ് ബ്ലെസ്സി ,ന്യൂസിലാൻഡിൽ താമസിക്കുന്ന റിനീഷ് മിലാനാ എന്നിവർ പരേതന്റെ മക്കളാണ് .

ജോണി ചെല്ലക്കുടത്തിന്റെയും ,ജെയിംസ് നെടുംചാലിന്റെയും ,വിൻസി കൊളംകുഴിയുടെയും ഭാര്യാ സഹോദരനും ,ആൻസി പാലാട്ടിയുടെയും ,ജെന്നി പാലാട്ടിയുടെയും ഭർതൃ സഹോദരനുമാണ് പരേതൻ .

സംസ്കാരകർമ്മകൾ ഇരുപത്തിയൊന്നാംതിയ്യതി ഞായർ മൂന്നുമണിക്ക് അങ്കമാലി ,ദേവഗിരി സെന്റ് സെബാസ്റ്റിയൻ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ .

സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു .