Football Sports

മെസിയും ​ഗ്രീസ്മെനും തമ്മിലെങ്ങനെ.?? പിക്വെ പറയുന്നു

സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണയിലേക്ക് ഇക്കുറിയെത്തിയ അന്റോയിന്‍ ​ഗ്രീസ്മെന്‍ അവ​ഗണന നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയടക്കമുള്ളവര്‍ ​ഗ്രീസ്മെനോട് താല്‍പര്യം കാണിക്കുന്നെല്ലെന്ന് ഒട്ടേറെ സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച്‌ സീനിയര്‍ താരം ജെറാര്‍ഡ് പിക്വെ രം​ഗത്തെത്തി

മെസിയും ​ഗ്രീസ്മെനും തമ്മില്‍ നല്ല ബന്ധത്തില്‍ തന്നെയാണെന്നാണ് പിക്വെ പറയുന്നത്. മെസി, ഓസ്മെന്‍ ഡെംബേലെയുമായും, മുന്‍പുണ്ടായിരുന്ന ഡേവിഡ് വിയ്യ, പെഡ്രോ എന്നിവരുമായി എങ്ങനെയാണോ അങ്ങനെ തന്നെ നല്ല ബന്ധത്തിലാണ് ​ഗ്രീസ്മെനോടും, സ്പാനിഷ് റേഡിയോയോട് പിക്വെ പറഞ്ഞു. അതേസമയം മെസിയും ലൂയിസ് സുവാരസും തമ്മിലുള്ള ബന്ധം അങ്ങനല്ല, അവര്‍ സഹോദരങ്ങളെപ്പോലെയാണ്. സുവാരസുമായുള്ള തരം അടുപ്പം മെസിക്ക് ​ഗ്രീസ്മെനോട് ഇല്ല എന്നതിന്റെ അര്‍ഥം അവര്‍ തമ്മില്‍ രസത്തിലല്ല എന്നല്ല, പിക്വെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസത്തിലെ മത്സരത്തിലടക്കം മെസിയും സുവാരസും ​ഗ്രീസ്മെന് പന്ത് പാസ് ചെയ്യാന്‍ മടി കാണിച്ചതായി ചില ആരോപണങ്ങളുയര്‍ന്നിരുന്നു. മുന്നേറ്റത്തില്‍ മൂവരും ഒന്നിച്ചുകളിക്കുമ്ബോഴും ​ഗ്രീസ്മെനെ ഒറ്റപ്പെടുത്തുന്നതായും ആരോപണമുണ്ടായിരുന്നു.