Sports

എക്കാലത്തെയും മികച്ച ഫുട്ബോളറാണ് മെസി; പുകഴ്ത്തി റാമോസ്

അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസിയെ പുകഴ്ത്തി സ്പാനിഷ് താരം സെർജിയോ റാമോസ്. നേരത്തെ സ്പാനിഷ് ലീഗിലെ റൈവൽ ടീമുകളായ ബാഴ്സലോണയിലും റയൽ മാഡ്രിഡിലും കളിച്ചുകൊണ്ടിരുന്ന താരങ്ങൾ ഇപ്പോൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയ്ക്കായി കളിക്കുകയാണ്.

“മെസിക്കെതിരെ കളിക്കുകയെന്നത് വർഷങ്ങളോളം നീണ്ട സഹനതയായിരുന്നു. ഇപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ കളി ആസ്വദിക്കുന്നു. എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസി. മെസിയുമായുള്ള എൻ്റെ ബന്ധം വളരെ മികച്ചതാണ്. ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനമുണ്ട്.”- പിഎസ്ജി ടിവിക്ക് നൽകിയ അഭിമുഖത്തിൽ റാമോസ് പറഞ്ഞു.