Football Sports

ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച

ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്.

ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ പെനാല്‍ട്ടി ഗോളാണ് റയലിന് വിജയമൊരുക്കിയത്. ഈ വിജയത്തോടെ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 77 പോയിന്‍റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. തൊട്ടുപിന്നില്‍ 70 പോയിന്‍റുമായി ബാഴ്സലോണയും പട്ടികയില്‍ ഉണ്ട്. മാര്‍സലോവിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിക്കുന്നത്. തുടര്‍ച്ചയായ ഏഴാം ജയമാണ് റയലിന്റേത്