Sports

ക്യാപ്റ്റനെ കളിയാക്കി; രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമ ടീമിനെതിരെ നടപടി

ഐപിഎല്‍ പതിനഞ്ചാം സീസണിന് നാളെ തുടക്കമാകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമ ടീമിന് വിലക്ക്. ക്യാപ്റ്റന്‍ സഞ്ജു വി സാംസണിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിന് സഞ്ജുവിന്റെ പരാതിയെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയത്.

സഞ്ജുവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് പ്രചരിപ്പിച്ചത്. ടീമിന്റെ ബസിലിരിക്കുന്ന സഞ്ജുവിനെ, തലപ്പാവും കണ്ണടയുമൊക്കെയായി കളിയാക്കുന്ന തരത്തിലായിരുന്നു ചിത്രം. സഞ്ജു പരാതി ഉന്നയിച്ചതോടെ ചിത്രം നീക്കം ചെയ്യുകയുമുണ്ടായി.

സുഹൃത്തുക്കളാണ ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല, പക്ഷേ ഇവിടെ ടീം പ്രൊഫഷണലായിരിക്കണം എന്ന് വിമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റ് സഞ്ജു ഷെയര്‍ ചെയ്തത്.

തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു അണ്‍ഫോളോ ചെയതെന്നുമാണ് റിപ്പോര്‍ട്ട്. ടീം ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സഞ്ജു നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. മാര്‍ച്ച് 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഐപിഎല്ലില്‍ രാജസ്ഥാന്റെ ആദ്യമത്സരം.