Cricket Sports

സിക്കന്ദര്‍ റാസയെ പുറത്താക്കി സിംബാബ്‍വേ, കാരണം അച്ചടക്കരാഹിത്യം

ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്ബരയ്ക്കുള്ള 15 അംഗ ടീമില്‍ നിന്ന് അച്ചടക്ക സംബന്ധമായ വിഷയം കാരണം സിക്കന്ദര്‍ റാസയെ ഒഴിവാക്കി. ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ താരത്തിനെതിരെ ഉയര്‍ത്തിയ അച്ചടക്ക സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് താരത്തെ പുറത്തിരുത്തുവാന്‍ സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ക്യാപ്റ്റനെ പിന്തുണയ്ക്കുക ഒരു താരമെന്ന നിലയില്‍ വലിയ കാര്യമാണെന്നും എല്ലാ താരങ്ങളും ഒരേ ദിശയിലായിരിക്കണം സഞ്ചരിക്കേണ്ടതെ്നനും ഇതിനാല്‍ തന്നെ റാസയെ പുറത്തിരുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സിംബാബ്‍വേയുടെ സെലക്ടര്‍മാരുടെ കണ്‍വീനര്‍ വാള്‍ട്ടര്‍ ചാവഗുട്ട വ്യക്തമാക്കി.

സിംബാബ്‍വേ; ഹാമിള്‍ട്ടണ്‍ മസകഡ്സ, റെഗിഗ് ചാകാബ്‍വ, റിച്ച്‌മണ്ട് മുടുംബാമി, ഷോണ്‍ വില്യംസ്, നെവില്‍ മാഡ്സിവ, ടിനോടെണ്ട മുടോംബോഡ്സി, ടോണി മുനിയോംഗ, കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, ക്രിസ്റ്റഫര്‍ പോഫു, ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, ഐന്‍സ്ലേ ഡ്ലോവു, ടിമികെന്‍ മരുമ, റയാന്‍ ബര്‍ള്‍