Cricket Sports

ടോസ് കൈവിട്ടു; ഇന്ത്യക്ക് ബൗളിങ്ങ്

ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടിയ ന്യൂസിലാന്‍റ് ഇന്ത്യക്കെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ ഇന്ത്യ പാകിസ്താന്‍ മത്സരം നടന്ന മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം എന്നതിനാല്‍ റണ്ണൊഴുകും എന്നതില്‍ സംശയമില്ല. മഴയുടെ സാധ്യതകള്‍ കൂടുതലാണെങ്കിലും പിച്ച് ഡ്രൈ ആണെന്നതിനാല്‍ ബോളിലെ ഈര്‍പ്പം പിച്ചിനെ ബാറ്റിങ്ങിന് അനുകൂലമായ രീതിയില്‍ നിലനിര്‍ത്തും എന്നാണ് ടോസിന് ശേഷം വിരാട് കോഹ്‍ലി പറഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലുമായാണ് മാഞ്ചസ്റ്ററില്‍ ഇന്ത്യ ഇന്നിറങ്ങുന്നത്. സൌത്തിക്ക് പകരം ഫെര്‍ഗൂസനുമായാണ് ന്യൂസിലാന്‍റ് സെമിയില്‍ ഇറങ്ങുന്നത്.