Cricket Sports

ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം രവിചന്ദ്ര അശ്വിന്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഗംഭീര പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന് ഐസിസി ‘പ്ലെയർ ഓഫ് ദി മന്ത്’ പുരസ്കാരം. ടൂർണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ താരം, ഫെബ്രുവരിയിൽ മാത്രം 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. മാത്രമല്ല, തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി കുറിക്കുകയും ചെയ്തു.

ടെസ്റ്റ് കരിയറിൽ 400 വിക്കറ്റ് എന്ന നാഴികകല്ലും അശ്വിൻ പിന്നിട്ടു. പ്രഥമ പുരസ്കാരം നേടിയത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തായിരുന്നു. ഈ മാസത്തിന് അശ്വിന് ആരും കാര്യമായ വെല്ലുവിളി ഉയർത്തിയില്ല. ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ജോ റൂട്ട് മാത്രമായിരുന്നു പ്രധാനപ്പെട്ട എതിരാളി. വെസ്റ്റ് ഇൻഡീസിൻെറ പുതുമുഖതാരം കെയ്ൽ മെയേഴ്സും പട്ടികയിൽ ഉണ്ടായിരുന്നു.

ഏകകണ്ഠമായാണ് അശ്വിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഐ.സി.സി പ്രസ്താവനയിൽ അറിയിച്ചു. ഏറ്റവുമധികം ഫാൻസ് വോട്ടുകൾ ലഭിച്ചതും അശ്വിനാണ്. ‘പ്രതികൂല സാഹചര്യങ്ങളിൽ പോലും വിക്കറ്റ് നേടാനുള്ള അശ്വിന്റെ മികവ് ഇന്ത്യൻ ടീമിന് വളരെ സഹായകമായി.