Cricket Sports

രഞ്ജിയില്‍ കേരളം ഹൈദരാബാദിനെതിരെ

രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും. പതിനഞ്ചാം സ്ഥാനത്തുള്ള കേരളത്തിന് ഹൈദരാബാദിനെതിരെ വിജയിച്ചാല്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്താനാകും.

ഇക്കുറി എലീറ്റ് ഗ്രൂപ്പില്‍ കളിക്കാനിറങ്ങിയ കേരളത്തിന് ഒരു കളി പോലും ജയിക്കാനായിട്ടില്ല. രണ്ട് കളി തോറ്റ കേരളം ഡല്‍ഹിയോട് സമനില വഴങ്ങിയിരുന്നു. ഈ മത്സരത്തില്‍ ആദ്യ ഇന്നിംങ്‌സില്‍ നേടിയ മുന്‍തൂക്കം കൊണ്ട് ലഭിച്ച മൂന്ന് പോയിന്റുകള്‍ മാത്രമാണ് സമ്പാദ്യം. സീസണില്‍ മൂന്ന് കളിയും തോറ്റവരാണ് ഹൈദരാബാദ്.

ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു സാംസന് പകരം രോഹന്‍ പ്രേം ഇറങ്ങും. മോനിഷിന് പകരം വീനൂപ് മനോഹരനെയും ടീംമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നടക്കുന്ന കളി സ്റ്റാര്‍സ്‌പോര്‍ട്‌സ് 2 തല്‍സമയം സംപ്രേക്ഷണം ചെയ്യും.