Cricket Sports

മൂന്നാം ഏകദിനം: ഇന്ത്യക്ക് ബാറ്റിംങ്

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ആദ്യ രണ്ട് മത്സരവും ജയിച്ച് ന്യൂസിലാന്‍ഡ് ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ആശ്വാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

മത്സരത്തിന്റെ തുടക്കത്തിലെ ആനുകൂല്യം മുതലെടുക്കുകയാണ് ലക്ഷ്യമെന്ന് ടോസ് നേടി ബൗളിംങ് തെരഞ്ഞെടുത്ത കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. കിവീസ് നിരയില്‍ മിച്ച് സാറ്റ്‌നര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ കളിക്കും.