Cricket Sports

അരങ്ങേറ്റത്തിന് സർഫറാസ് ഇനിയും കാത്തിരിക്കണം; ഇന്ന് രജത് പാടിദാറിന് അരങ്ങേറ്റം, ഇന്ത്യക്ക് ബാറ്റിങ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രജത് പാടിദാർ അരങ്ങേറും. പരുക്കേറ്റ് പുറത്തായ കെഎൽ രാഹുലിനു പകരമാണ് പാടിദാറിൻ്റെ അരങ്ങേറ്റം. മുഹമ്മദ് സിറാജിനു പകരം മുകേഷ് കുമാറും കളിയ്ക്കും. 2022 ഡിസംബറിനു ശേഷം കുൽദീപ് യാദവ് ടീമിൽ ഇടം നേടി. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് കുൽദീപ് കളിക്കുക. ഇംഗ്ലണ്ട് നിരയിൽ പുതുമുഖം ഷൊഐബ് ബാഷിർ ഇന്ന് അരങ്ങേറുകയാണ്. മാർക്ക് വുഡിനു പകരം ജെയിംസ് ആൻഡേഴ്സണും കളിക്കും.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്നത്തെ കളി ഇന്ത്യക്ക് നിർണായകമാണ്. ആദ്യ ഇന്നിംഗ്സിൽ ലീഡെടുത്തിട്ടും പരാജയപ്പെട്ടത് ഇന്ത്യക്ക് സമ്മർദ്ദമാണ്.