Cricket Sports

ഇത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഹെലികോപ്ടര്‍ ഷോട്ട്

പരിക്കേറ്റ് പുറത്തിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന പാണ്ഡ്യ ഇപ്പോള്‍ തരംഗമാകുന്നത് മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച്. നെറ്റ്‌സില്‍ പരിശീലനം നടത്തവെയാണ് ധോണിയുടെ സ്‌പെഷ്യല്‍ ഷോട്ടായ ഹെലികോപ്ടര്‍ ഷോട്ടിനെ പാണ്ഡ്യ അനുകരിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പാണ്ഡ്യ തന്നെയാണ് ഇത് പങ്കുവെച്ചത്. ഈ ഷോട്ടിന് പിന്നിലെ എന്റെ പ്രചോദനം ആരെന്ന് പറയാമോ എന്ന അടിക്കുറിപ്പോടെയാണ് പാണ്ഡ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചൊരു കളിക്കാരനാണ് പാണ്ഡ്യ.

പരിക്ക് പ്രശ്നമായില്ലെങ്കില്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ പാണ്ഡ്യയുണ്ടാവും. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണില്‍ നടത്തിയ ലൈംഗിക പരാമര്‍ശങ്ങള്‍ താരത്തിന് വിനയായിരുന്നു. തുടര്‍ന്ന് സസ്പെന്‍ഷന്‍ നേരിട്ടിരുന്നു. ഇതിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് താനും.