Football Sports

ഗോള്‍മഴ; തോറ്റ് തോറ്റ് ബ്ലാസ്റ്റേഴ്‍സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍മഴ പിറന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ബെംഗളൂരു എഫ്.സി. രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‍സിന്റെ തോല്‍വി. ബെംഗളൂരുവിനായി ക്ലെയ്റ്റൻ സില്‍വ (29), ക്രിസ്റ്റ്യൻ ഒപ്സെത് (51), ഡിമാസ് (53), സുനിൽ ഛേത്രി (65) എന്നിവരാണു ഗോള്‍ നേടിയത്. രാഹുല്‍ പ്രവീൺ (17), വിസെന്റെ ഗോമസ് (61) എന്നിവർ ബ്ലാസ്റ്റേഴ്സിനായും ലക്ഷ്യം കണ്ടു.

സീസണില്‍ അഞ്ചുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു വിജയം പോലും ടീമിന് നേടാനായില്ല. മൂന്നു തോല്‍വികളും രണ്ടു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. മറുവശത്ത് ബെംഗളൂരു തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും പരാജയമറിയാതെ മുന്നേറി. ബെം​ഗളൂരുവിന്റെ ഡിമാസിനാണ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം.