Sports

ദക്ഷിണാഫ്രിക്കയുടെ പുതിയ ടി-20 ക്യാപ്റ്റനായി എയ്ഡൻ മാർക്രം; ബാവുമ ടീമിൽ നിന്ന് പുറത്ത്

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ടി-20 ക്യപ്റ്റനായി എയ്ഡൻ മാർക്രമിനെ നിയമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലാണ് മാർക്രം ആദ്യമായി ദേശീയ ടീമിനെ നയിക്കുക. മുൻ ക്യാപ്റ്റൻ ടെംബ ബാവുമയെ ടീമിൽ പരിഗണിച്ചില്ല. മുൻ താരം ജെപി ഡുമിനിയെ ബാറ്റിംഗ് പരിശീലകനായും റോറി ക്ലീൻവെൽറ്റിനെ ബൗളിംഗ് പരിശീലകനായും നിയമിച്ചു. ഈ മാസം 16 മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുക. 

പ്രഥമ സൗത്ത് ആഫ്രിക്ക ടി-20 ടൂർണമെൻ്റിൽ മാർക്രം സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ ചാമ്പ്യന്മാരാക്കിയിരുന്നു. ഇതിനു പിന്നാലെ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനായും മാർക്രമിനെ നിയമിച്ചു. ഏകദിനത്തിൽ ബാവുമ ക്യാപ്റ്റനായി തുടരും.

ഏകദിന ടീമിൽ പേസർമാരായ കഗീസോ റബാഡയ്ക്കും ആൻറിച് നോർക്കിയയ്ക്കും വിശ്രമം അനുവദിച്ചു. ഇരുവരും ടി-20 പരമ്പരയിൽ തിരികെയെത്തു. ജെറാൾഡ് കോട്സീ, ടോണി ഡെ സോർസി, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർക്ക് ആദ്യമായി ഏകദിന ടീമിൽ അവസരം ലഭിച്ചു.

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: Aiden Markram, Quinton de Kock , Bjorn Fortuin, Reeza Hendricks, Marco Jansen, Heinrich Klaasen, Sisanda Magala, David Miller, Lungi Ngidi, Anrich Nortje, Wayne Parnell, Kagiso Rabada, Rilee Rossouw, Tabraiz Shamsi, Tristan Stubbs.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: Temba Bavuma, Gerald Coetzee, Quinton de Kock, Tony de Zorzi, Bjorn Fortuin, Reeza Hendricks, Sisanda Magala, Keshav Maharaj, Wiaan Mulder, Lungi Ngidi, Ryan Rickelton, Andile Phehlukwayo, Tristan Stubbs, Lizaad Williams, Rassie van der Dussen