Social Media

ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ; 15 വര്‍ഷം പഴക്കുള്ള ട്വീറ്റിന് ലേലത്തുക 14.63 ലക്ഷം

ലോകപ്രശസ്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ തന്‍റെ ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക്​ ഡോർസി. 2006 മാര്‍ച്ച് 22 നാണ് ഡോര്‍സി ട്വിറ്റര്‍ ആദ്യ പോസ്റ്റിട്ടത്. ‘just setting up my twttr’എന്ന് മാത്രമായിരുന്നു പോസ്റ്റ്. കഴിഞ്ഞ വെള്ളിയാണ് ഡോര്‍സി ട്വീറ്റുകളുടെ മാർക്കറ്റ്​ പ്ലേയ്​സിന്‍റെ ലിങ്കടക്കം ലേലത്തിന് വെച്ചത്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം 88,888.88 ഡോളർ വരെ ഓഫറായി അദ്ദേഹത്തിന് ലഭിച്ചു. ശനിയാഴ്​ച്ചയോടെ ഓഫർ രണ്ട്​ മില്യൺ ഡോളറായി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയില്‍ 14 കോടി 63 ലക്ഷം രൂപ.

ഒരു വെബ്​ സൈറ്റിലാണ്​ ജാക്ക്​ ഡോർസി തന്‍റെ ജനപ്രിയ ട്വീറ്റ്​ ‘നോൺ ഫങ്​ഗിബിൾ ടോക്കൺ (എൻ.എഫ്​.ടി) എന്ന വിഭാഗത്തിൽ വിൽക്കാനായി ലിസ്റ്റ്​ ചെയ്​തിരിക്കുന്നത്​.

വെബിലെ ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് മീഡിയകൾ എന്നിവയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്തുന്നതിന്​ ഡിജിറ്റൽ ഒപ്പുകളായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫയലുകളാണ് എൻ.‌എഫ്​.ടികൾ. അത്തരത്തിലുള്ള ഒരു കോപ്പി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ്​ ലേലത്തിൽ പ​ങ്കെടുക്കുന്നവരെ ആകർഷിക്കുന്നത്​.

പ്ലാറ്റ്‌ഫോമിലെ എക്കാലത്തെയും പ്രശസ്തമായ ട്വീറ്റുകളിൽ ഒന്നാണ് ഡോർസിയുടെ 15 വർഷം പഴക്കമുള്ള ട്വീറ്റ്. അതിനാൽ തന്നെ ലേലക്കാർക്ക്​ ഉയർന്ന വില പ്രതീക്ഷിക്കാം. ശനിയാഴ്ച വിളിക്കപ്പെട്ട ഏറ്റവും ഉയർന്ന ലേലത്തുക രണ്ട്​ മില്യൺ ഡോളറായിരുന്നു. ക്രിപ്​റ്റോ കറൻസിക്ക്​ തുടക്കമിട്ട് ലോകപ്രശസ്​തായ ‘ജസ്റ്റിൻ സൺ’ ആണ് ഏറ്റവും വലിയ തുക ലേലം വിളിച്ചിത്.