Pravasi Religious Switzerland

“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ സംഗീത ആൽബത്തിൻറെ പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ നടന്നു .

വാളിപ്ലാക്കൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 07.04.2019 ഞായറാഴച്ച സെന്റ് അന്റോണിയോസ്‌ ചർച് എഗ്ഗ് സൂറിചിൽ വച്ച് റെവ.ഫാദർ റിജു ആന്റണി വെളിയിൽ,റെവ.ഫാദർ സെബസ്റ്റിൻ തയ്യിൽ,റെവ.ഫാദർ ഡെന്നി കിഴക്കരക്കാട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യബലിക്ക് ശേഷം ഫാദർ തോമസ് പ്ലാപ്പള്ളിയുടെ ആശീർ വാദത്തോടെ റെവ.ഫാദർ ഡോക്ടർ തയ്യിൽ പ്രകാശനകർമ്മം നിർവഹിച്ചു.

ഭക്തി നിർഭരമായ പന്ത്രണ്ടു ഗാനങ്ങളും അതിന്റെ കരോക്കെയും അടങ്ങിയ ദി കിംഗ് ജീസസ്. The King Jesus എന്ന ഈ ക്രിസ്‌തീയ ഭക്തി ഗാന ആൽബത്തിന്റെ സംഗീത സംവിധാനം പീറ്റർ ചേരാനല്ലൂർ ആണ് നിർവഹിച്ചിരിക്കുന്നത്.സ്വർഗം പൊഴിച്ചീടും എന്ന ഗാനവുമായി സിമോൺ വാളിപ്ലാക്കലും ഈ ആൽബത്തിൽ ഗാനമാലപിച്ചിരിക്കുന്നു . ഈ ആൽബത്തിന്റെ സിഡിക്കും പെൻ ഡ്രൈവിനും കോൺടാക്ട് ചെയ്യുക.+4178 838 36 50. കൂടുതൽ വാർത്തക്ക് – https://malayalees.ch/pravasi/thekingjesusvaliplackalcreations/