Pravasi Switzerland

സൂറിച് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ വോളീബോൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി ..

സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം ഒക്‌ടോബർ പന്ത്രണ്ടിന് വേഡൻസ്‌വില്ലിൽ സംഘടിപ്പിച്ച രണ്ടാമത് വോളിബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം Karasuno ടീമും രണ്ടാം സ്ഥാനം TommyGang ടീമും മൂന്നാം സ്ഥാനം Tandoori Chicken ടീമും നേടിയെടുത്തു ..ടൂർണമെന്റിലെ മികച്ച കളിക്കാരായി Karina Thekkanath ഉം Benu Thottukadavil ഉം ട്രോഫികൾ കരസ്ഥമാക്കി .ടോപ് 8 ആയി : Karina, Dhiya, Sandra, Anjaly, Naveen, Nobin, Benu & Bonnie എന്നിവരും തെരെഞ്ഞെടുത്തു ..

പതിനഞ്ചിലധികം ടീമുകളും നൂറ്റിഇരുപത്തിലധികം വോളിബോൾ പ്രേമികളായ സ്വിസ്സിലെ യുവജനങ്ങളും മത്സരത്തിനിറങ്ങിയ ടൂർണമെന്റ് രാവിലെ സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചാപ്ലയിൻ ഫാദർ തോമസ് പ്ലാപ്പള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്‌തു . തുടർന്ന് നടന്ന മത്സരങ്ങൾക്കുശേഷം വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ട്രോഫികൾ വിതരണം ചെയ്തു

Top 8: Karina, Dhiya, Sandra, Anjaly, Naveen, Nobin, Benu & Bonnie

മത്സര വിജയികൾക്കും അതോടൊപ്പം വോളീബോള് പ്രേമികൾക്ക് ആവേശം പകർന്നു കുറ്റമറ്റതായ സംഘാടകമികവിലൂടെ ടൂർണമെന്റിന് കളമൊരുക്കിയ ഓർഗനൈസേർസ് ആയ Nina Kurian,Shino Valiyaveettil,Nayana Areekal,Anjaly Mlavil,Aleena Moonjelil,Isebel Thamarasseril,Royce Manavalan എന്നിവർക്ക് അഭിനന്ദനങ്ങളും നേർന്നു .. ..

Beste Spielerin: Karina Thekkanath, Bester Spieler: Benu Thottukadavil

Lancia vezhaparambil ഉം Athira mlavil ഉം പകർത്തിയ ടൂർണമെന്റിലെ ഫോട്ടോകൾ കാണുന്നതിനായി താഴെ ക്ലിക് ചെയ്യുക . https://photos.app.goo.gl/jxXrurxhewM3x31z6

.