Pravasi Switzerland

സൂറിച് സീറോ മലബാർ യൂത്ത് അസോസി യേഷൻ രണ്ടാമത് വോളീബോൾ ടൂർണമെന്റ് ഒക്ടോബർ 12 ന്

കായികമേഖലയിലൂടെ ആശയവിനിമയം നടത്തുന്നതിനും അതിലൂടെ ഐക്യവും സാഹോദര്യവും കെട്ടിപ്പെടുക്കുന്നതിനും വേണ്ടി സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 12 നു വേഡൻസ്‌വില്ലിലെ ടൂർണമെന്റ് ഹാളിൽ നടക്കും ..

പ്രവാസ ജീവിതത്തില് നമ്മുടെ നാടിന്റെ സ്നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോര്ന്നു പോകാതെ പൂർണമായും സ്വിസ്സിലെ യുവജനങ്ങൾ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ മാറ്റുരക്കുവാനായി സ്വിറ്റസർലണ്ടിലെ നൂറ്റിഇരുപതിലധികം കായികപ്രേമികളായ യുവജനങ്ങൾ അംഗങ്ങൾ ആയിട്ടുള്ള പതിനഞ്ചിലധികം ടീമുകൾ മാറ്റുരക്കുന്ന വലിയൊരു കായിക മാമാങ്കമാണ് സൂറിച്ചിൽ നടക്കാൻ പോകുന്നത് ..

ഒക്ടോബര് പന്ത്രണ്ടിന് രാവിലെ ഒൻപതു മണിക്ക് ടൂർണമെന്റ് സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചാപ്ലയിൻ ഫാദർ തോമസ് പ്ലാപ്പള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും . തുടർന്ന് മത്സരങ്ങൾ അരങ്ങേറും .വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും .

വോളീബോള് പ്രേമികൾക്ക് ആവേശം പകർന്നു കുറ്റമറ്റതായ ഓർഗനൈസിംഗിലൂടെ ഇത് രണ്ടാം പ്രാവശ്യമാണ് ടൂർണമെന്റിന് കളമൊരുങ്ങുന്നതു ..കഴിഞ്ഞവർഷം സംഘടിപ്പിച്ച ടൂര്ണമെന്റിലൂടെ സമാഹരിച്ച തുക പ്രളയദുരിതത്തിൽ അകപ്പെട്ട Thrisoor ലുള്ള Anna Premananda എന്ന അനാഥസ്ഥാപനത്തിനു നൽകികൊണ്ട് ടൂർണമെന്റ് സംഘാടകർ മാതൃകയായി ..

സ്വിസ്സിലെ എല്ലാ കായിക ,വോളിബോൾ പ്രേമികളെയും ഒക്‌ടോബർ 12 നു വേഡൻസ്‌വില്ലിലേക്കു ഈ വർഷത്തെ ടൂർണമെന്റ് ഓർഗനൈസേർസ് ആയ Nina Kurian,Shino Valiyaveettil,Nayana Areekal,Anjaly Mlavil,Aleena Moonjelil,Isebel Thamarasseril,Royce Manavalan എന്നിവർ ഹാർദ്ദവമായി ക്ഷണിക്കുന്നു …