Association Europe Pravasi Switzerland

കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഏഴുദിന ക്വാറന്റീൻ പിൻവലിക്കണമെന്ന് കേളി സ്വിറ്റ്സർലൻഡ് .

വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിബന്ധന പിൻവലിക്കണമെന്ന് കേളി സ്വിറ്റ്‌സർലൻഡ് ആവശ്യപ്പെട്ടു.

ചുരുങ്ങിയ ദിവസത്തേക്ക് അവധിക്ക് വരുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സർക്കാർ നടപടി. കോവിഡ് നിരക്ക് കുതിച്ചുയരുകയും നിയന്ത്രണങ്ങൾ പാളുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിന്റെ വീഴ്ചയെ മറക്കാൻ പ്രവാസികളെ കരുവാക്കുന്നത് പ്രതിഷേധാർഹമാണ്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ ഭൂരിഭാഗവും രണ്ട് ഡോസ് വാക്‌സിനുകളും പുറമെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രൂരമായ ഈ നടപടിക്കെതിരെ സ്വിറ്റസർലണ്ടിലെ പ്രമുഖ സംഘടനയായ KELI ശക്തമായി പ്രതികരിക്കുന്നു. പ്രതിക്ഷേധം ഒരു മെമ്മോറാണ്ടത്തിലൂടെ ഇന്ത്യൻ എംബസികൾ, സംസ്ഥന സർക്കാരുകൾ, കേന്ദ്ര സർക്കാർ എന്നിവരെ അറിയിക്കുന്നതാണ്. ഇതിനായി ലോകമെമ്പാടുമുള്ള പ്രവാസികളെയും സംഘടനകളെയും ക്ഷണിക്കുന്നു. ഇതിനോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിലൂടെ നിങ്ങളുടെ പ്രധിക്ഷേധം അറിയിക്കാം.

https://chng.it/dPwLJcbZ

യാത്ര പുറപ്പെടുന്നതിനു മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർ മാത്രമാണ് യാത്ര ചെയ്യുന്നത്. കേരളത്തിൽ വമ്പൻ സമ്മേളനങ്ങളും ആഘോഷങ്ങളും യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ നടക്കുമ്പോൾ പ്രവാസികൾക്ക് മേൽ മാത്രം പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ യുക്തിയാണ് മനസിലാകാത്തത്

കോവിഡ് തുടങ്ങിയത് മുതൽ ഏറെ പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രവാസികളെ ഇനിയും മാനസിക സംഘർഷത്തിലാക്കുന്ന തികച്ചും അശാസ്ത്രീയമായ ഇത്തരം തീരുമാനങ്ങൾ തുടരുന്നത് പ്രവാസി ദ്രോഹ നടപടികളുടെ ഭാഗമാണ്. കേന്ദ്ര, കേരള സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും കേളി സ്വിറ്റ്സർലൻഡ് ഭാരവാഹികൾ അറിയിച്ചു .