Association Pravasi Switzerland

സ്വിസ് മലയാളീസ് വിന്റര്ത്തുർ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു .

സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളീസ് വിന്റര്ത്തുർ ജനുവരി ആറിന് വിന്റര്ത്തുർ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു .

ശ്രീ ജോസ് പുതിയിടത്തിന്റെയും ശ്രീ ജേക്കബ് പുതുപലേടത്തിന്റയും നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും നടത്തപ്പെട്ടു .അംഗങ്ങൾ തയാറാക്കിയ ക്രിസ്മസ് വിരുന്നും പരിപാടിക്ക് വ്യത്യസ്തതയേകി.ആഘോഷങ്ങളിൽ സന്നിഹിതരായിരുന്ന ബഹുമാനപെട്ട വർഗീസ് നടക്കലും ,ഫാദർ അരുണും ക്രിസ്മസ് പുതുവത്സരസന്ദേശങ്ങൾ നൽകി .

സഹോദര്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സഹവര്‍ത്തിത്വമാണ് സമാധാനം ഉറപ്പാക്കുന്നതെന്നും . സാഹോദര്യത്തിലൂടെയാണ് ആയല്‍ക്കാര്‍ ഉണ്ടാകുന്നതെന്നും . സാഹോദര്യത്തില്‍ അധിഷ്ഠിതമായി അയല്‍ക്കൂട്ടങ്ങള്‍ വികസിക്കണമെന്നും .എല്ലാവരും എല്ലാവരുടെയും കാവല്‍ക്കാരാകുമ്പോള്‍, യുദ്ധം ഒഴിഞ്ഞുപോകുമെന്നും . ഈ അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനമെന്നും . ദൈവത്തിന്‍റെ പിതൃത്വത്തെ ആധാരമാക്കി ഏകീഭവിക്കുന്ന മാനവ സാഹോദര്യമാണ് ദൈവകൃപയ്ക്ക് കാരണമാകുന്നതെന്നും . അങ്ങനെയുള്ള അവസ്ഥയില്‍ സമാധാനം എന്നത് ദൈവത്തിന്‍റെ കൃപയ്ക്കൊപ്പം മനുഷ്യന്‍റെ അവകാശവുമായി തീരുന്നുവെന്നും തന്റെ ക്രിസ്മസ്‌സന്ദേശത്തിലൂടെ ഫാദർ നടക്കൽ അംഗങ്ങളെ ഉത്‌ബോധിപ്പിച്ചു ..

സംഘടനാ സെക്രട്ടറി ശ്രീ ലിവിങ്സ്റ്റൺ തുണ്ടിൽ സ്വാഗതവും ,ട്രെഷറർ തോമസ് മാളിയേക്കൽ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവർക്ക് നന്ദിയും രേഖപ്പെടുത്തി .