Europe Pravasi Switzerland

സ്വിറ്റസർലണ്ടിലെ സൂറിച്ചിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരളാ റെസ്റ്റോറന്റ് വിൽപ്പനക്ക്

സ്വിറ്റസർലണ്ടിലെ മലയാളി സംരംഭകർക്ക് എന്നും അഭിമാനമാണ് കുട്ടൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സൂരജ് കോച്ചേരി .വർഷങ്ങൾക്കു മുൻപ് സ്വിസ്സിലേക്കു പറന്നിറങ്ങി വ്യവസായരംഗത്തിനു തുടക്കമിട്ടു ..പരമ്പരാഗത കേരളീയതനിമയിൽ രൂപകല്‌പന ചെയ്ത ഒരു ഹോട്ടൽ, രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിര , മികച്ച സേവനം, പിന്നെ ന്യായമായ വില..ഈ ലക്ഷ്യങ്ങളുടെ സ്വാപ്ന സാക്ഷാൽകാരമായിരുന്നു കുട്ടന്റെ “കേരളാ റെസ്‌റ്റോറന്റ് “

ആഹാര (കേരള) നയതന്ത്രം ഭക്ഷണവും സംസ്കാരവും ഓരേ പോലെ സമന്വയിപ്പിച്ചാണ് കുട്ടൻ വിജയത്തിന്റെ രസകൂട്ട് സൃഷ്ടിച്ചത്. അത് വരെ തണ്ടൂരിയും ടിക്ക മസാലയും കഴിച്ചു ശീലിച്ച വിദേശിയെ കുട്ടൻ കേരളീയ വിഭവങ്ങൾ വിളമ്പി, രുചിയുടെ പൂരം, സമ്മാനിക്കുന്നതിനോട് ഒപ്പം സംസ്ഥാനത്തിന്റെ സംസ്കാരവും വിദേശികൾക്ക് പരിചയപ്പെടുത്തി.

നീണ്ട വർഷങ്ങളുടെ പരിശ്രെമത്താൽ പടുത്തുയർത്തി നല്ലരീതിയിൽ മുന്നോട്ടുപോകുന്ന സംരംഭം ഒരു കൈമാറ്റത്തിന്റെ തയ്യാറെടുപ്പിലാണ് കുട്ടൻ ,കാരണം വിശ്രമവും ,ഒരു മടക്കയാത്രയും എല്ലാവർക്കും ആവശ്യമാണ് ……ഈ പ്രസ്ഥാനം മുന്നോട്ടു നടത്തികൊണ്ടുപോകുവാൻ നമ്മുടെ സമൂഹത്തിലെ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ എത്രയും പെട്ടന്ന് കുട്ടനെ ബന്ധപ്പെടാവുന്നതാണ് .07963188 18