Pravasi Switzerland

സൂറിച് നിവാസി ഗോർഡി മണപ്പറമ്പിലിന്റെ പിതാവ് ശ്രീ.പൗലോസ് മണപ്പറമ്പിൽ നിര്യാതനായി.

ലൈറ്റ് ഇൻ ലൈഫ് ട്രഷറർ ഗോർഡി മണപ്പറമ്പിലിന്റെ പിതാവ് ശ്രീ. M.M. പൗലോസ് (പൈലികുട്ടി) മണപ്പറമ്പിൽ (86) നിര്യാതനായി. ഇന്ന് വെളുപ്പിന് 6 മണിക്ക് എറണാകുളം ലിസി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.
ഭാര്യ: വത്സ പൗലോസ്. മക്കൾ: ഫ്രെഡി, ഗോർഡി, ദീന.

സംസ്കാരം: മാച്ചാംതുരുത്ത് – കുഞ്ഞിതൈ സെന്റ്.ഫ്രാൻസിസ് ദേവാലയ സിമിത്തേരിയിൽ 15.5.2020 വെള്ളി, വൈകിട്ട് നാലിന് നടന്നു.

2018 ലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കുട്ടികളുടെ വ്യക്തിത്വവികസന പദ്ധതികളിലും ലൈറ്റ് ഇൻ ലൈഫിനൊപ്പം സജീവമായി പ്രവർത്തിച്ചിരുന്നു.

ലൈറ്റ് ഇൻ ലൈഫിന്റെ ആദരാഞ്ജലികൾ.