ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കരുണയുടെ സ്നേഹസ്പർശം തേടി സ്വിസ് മലയാളികളുടെ ഇടയിലിറങ്ങിയപ്പോൾ ചെറുതും വലുതുമായി തങ്ങളാൽ കഴിവുംപോലെ കനിഞ്ഞറിഞ്ഞ, ചേർത്തുനിർത്തിയ ഓരോ സ്വിസ് മലയാളികൾക്കും,ഈ ധനസമാഹരണത്തിനു മുന്നിട്ടിറങ്ങിയ ഹലോ ഫ്രണ്ട്സിനും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദിയുടെ നറുമലരുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് . കോവിഡ് 19 ന്റെ മഹാമാരിയിൽ സാമ്പത്തിക ബുദ്ധിമുട്ട് ലോകത്തെ കീഴടക്കിയപ്പോൾ സ്വിസ് മലയാളികളുടെ സ്നേഹസ്പർശം ഹൃദയ സ്പർശമായി മാറി. ലോകോത്തര മജീഷ്യൻ പ്രൊ.ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തുള്ള മാജിക് പ്ലാനെറ്റുമായി സഹകരിച്ച, ഭിന്നശേഷിയുള്ള കുട്ടികളുടെ […]
ZURICH : മലയാള സിനിമ പൂര്‍ത്തിയാവണമെങ്കില്‍ അതില്‍ ആദ്യം ചേര്‍ത്ത് വായിക്കേണ്ട പേരുകളില്‍ ഒന്നാണ് മോഹന്‍ലാല്‍. ലോകത്തിലെ ആദ്യ പത്ത് മികച്ച നടന്മാരുടെ പേരുകള്‍ ചേര്‍ത്താല്‍ അതില്‍ ആദ്യം വരുന്ന പേരാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഒരിക്കലും താരതമ്യപ്പെടുത്താനാവാത്തതാണ് എന്നതില്‍ സംശയം വേണ്ട. തിരനോട്ടത്തില്‍ തുടങ്ങി ഇന്ന് തുടരും വരെ എത്തി നില്ക്കുന്ന സിനിമാ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും സംഘവും താരനിശയുമായി ജൂൺ […]
സൂറിച് :സ്വിറ്റസർലാൻഡിനോട് ചേർന്നുകിടക്കുന്ന കൊച്ചുരാജ്യമായ ലിറ്റൻസ്റ്റെയിനിൽ 2025 ൽ നടന്ന മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ മൗറൻ മുനിസിപ്പാലിറ്റിയുടെ ഓണററി പൗരനായാണ് ഫാദർ ആന്റോ പൂണോളിയെ തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്നും സേവനത്തിനായി എത്തുന്ന വൈദികരിൽ രാജ്യത്തിൻറെ പൗരത്വം നൽകി ആദരിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാദർ ആന്റോ പൂണോലി. പ്രവാസി മലയാളീ സമൂഹത്തിനു അഭിമാനമേകുന്ന ഒരു വാർത്തയായി ഈ ആദരവിനെ കാണാവുന്നതാണ് . മൗറൻ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിശുദ്ധ പീറ്റർ & പോൾ ഇടവകയിലൂടെ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി നൽകുന്ന മഹത്തായ […]